ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം മെയ് - 31 ന് 

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം മെയ് - 31 ന് 

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്മെൻ്റ് നേതൃത്വത്തിൽ മെയ് 31 ഞായറാഴ്ച വൈകിട്ട് 5 മുതൽ 7 വരെ ഓൺലൈൻ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം നടക്കും. സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും. ഡോ. പി.ആർ.ഡി പ്രഭു ബാഗ്ലൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് സഭകളിലെ ഹെഡ്മാസ്റ്റർമാർ , സൺഡേസ്കൂൾ ടീച്ചേഴ്സ് എന്നിവർ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ അനീഷ് പി വർഗീസ്, സെക്രട്ടറി പാസ്റ്റർ സാംസൺ എന്നിവർ അറിയിച്ചു.

വാർത്ത: ബെൻസൺ ചാക്കോ തടിയൂർ