ഡാളസ് സിറ്റിവൈഡ് ഫെല്ലോഷിപ്പ് ഉൽഘാടനവും സെമിനാറും മാർച്ച് 14-ന് 

ഡാളസ് സിറ്റിവൈഡ് ഫെല്ലോഷിപ്പ് ഉൽഘാടനവും സെമിനാറും മാർച്ച് 14-ന് 

രാജു തരകൻ 

ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തെക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ പ്രവർത്തനോദ്ഘാടനവും സെമിനാറും മാർച്ച് 14 ശനിയാഴ്ച രാവിലെ 10 ന് ശാരോൻ ഫൽലോഷിപ്പ് സഭയിൽ (940 Barnes Bridge Rd, Mesquite, TX 75149) നടക്കും. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും.

 'ദൈവരാജ്യത്തിനായി ഐക്യപ്പെടുക' എന്നതാണ് ചിന്താവിഷയം. പാസ്റ്റർ സ്റ്റീഫൻ വർഗീസ് 'ക്രിസ്തുവിൽ നാം ആരാണ്' എന്ന വിഷയത്തിലും ഡോ. തോമസ് ഇടിക്കുള 'നമുക്ക് ഒരുമിച്ച് ചെയ്യാനാകുന്നത് എന്ത്' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

എസ്.പി ജെയിംസ് (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രെഷററാർ), ജോസ് പ്രകാശ് കരിമ്പിനേത്ത് (മ്യൂസിക് കോ-ഓർഡിനേറ്റർ), അന്നമ്മ വില്യംസ് (സിസ്റ്റേഴ്സ് കോ-ഓർഡിനേറ്റർ), രാജു തരകൻ (മീഡിയ കോ-ഓർഡിനേറ്റർ)  പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ് , വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകും.

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7.30-ന് പ്രെയർലൈൻ  (805)706-5223 നടന്നു വരുന്നു. വിവരങ്ങൾക്ക് : https://Dallascitywide.org

 

Advertisement