വാഹനാപകടം: പാസ്റ്ററും കുടുംബവും രക്ഷപ്പെട്ടു

വാഹനാപകടം: പാസ്റ്ററും കുടുംബവും രക്ഷപ്പെട്ടു

വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു

ബെംഗളൂരു: കഴിഞ്ഞ 17 വർഷം ഗുജറാത്ത് സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ ഐപിസി ശുശ്രൂഷകനായിരുന്ന പാസ്റ്റർ റോയ് പി.ജോണും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കർണാടകയിലെ ഹാവേരിയിൽ അപകടത്തിൽപെട്ടുവെങ്കിലും അത്ഭുതകരമായ് രക്ഷപ്പെട്ടു.

പാസ്റ്റർ റോയ് പി. ജോണും കുടുംബവും

അഹമ്മദാബാദ് ഐപിസി എലീം പ്രയർ സെൻ്റർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ റോയ് , കേരളത്തിലെ പെരുമ്പാവൂർ സെൻ്റർ പുല്ലുവഴി സഭയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. വീട്ടു സാധനങ്ങളെല്ലാം ലോറിയിൽ കയറ്റി വിട്ടതിന് ശേഷം കുടുംബവുമായ് കാറിൽ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. മുംബൈയിലും മറ്റും വിശ്രമിച്ച് യാത്ര ആരംഭിച്ച അദ്ദേഹം ബുധനാഴ്ച രാവിലെ കണാടകയിലെ ഹാവേരി ദേശീയപാതയിലൂടെ വരുമ്പോൾ ഒരു സെക്കൻ്റ് ഉറക്കം വന്ന് കോൺക്രീറ്റ് മീഡിയനിൽ ശക്തിയായി തൻ്റെ കാർ ഇടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായ് തകർന്നുവെങ്കിലും പാസ്റ്റർ റോയ് പി ജോൺ, ഭാര്യ ഷേർളി, മകൻ റോഷൻ എന്നിവർക്ക് യാതൊരു പരുക്കുമില്ലാതെ ദൈവം വിടുവിച്ചു. ഉടനെ തന്നെ പോലീസ് അധികാരികൾ വന്ന് വേണ്ട സഹായങ്ങൾ ചെയ്തു തന്നുവെന്ന് പാസ്റ്റർ റോയ് ഗുഡ്ന്യൂസിനോട് പറഞ്ഞു.

പാസ്റ്ററും കുടുംബവും മറ്റൊരു വാഹനത്തിൽ ബാംഗ്ലൂരിലെ ബന്ധുവീട്ടിൽ എത്തിചേർന്നു. എറണാകുളം സ്വദേശിയായ പാസ്റ്റർ റോയ് വാർദ്ധക്യത്തിലായ തൻ്റെ പിതാവ് നാട്ടിൽ തനിച്ചായതിനാൽ സ്ഥലംമാറ്റം മേടിച്ച് പെരുമ്പാവൂരിലേക്ക് വരുമ്പോളാണ് അപകടം ഉണ്ടായത്. 

Advertisement