എ.ജി. കൗൺസലിംഗ് ഡിപ്പാർട്ട്മെൻ്റ്: സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യ ബാച്ച് പുറത്തിറങ്ങി

എ.ജി. കൗൺസലിംഗ് ഡിപ്പാർട്ട്മെൻ്റ്: സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യ ബാച്ച് പുറത്തിറങ്ങി

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 'സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സ്കിൽസ്' എന്ന കോഴ്സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് അഞ്ചുദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തത്. പഠനം വിജയകരമായി പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഡോ. ഐസക്ക് വി. മാത്യു, ഡോ. ജെയിംസ് ജോർജ് വെണ്മണി, ഡോ. സന്തോഷ് ജോൺ, റവ. സാം പി. മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

Advertisement