സ്‌മൈൽ പ്രോജക്ട്: വയനാട്ടിൽ രണ്ടാംഘട്ട വിതരണം
കൽപ്പറ്റ: അർഹരായ കുടുംബങ്ങൾക്ക് വരുമാന വർദ്ധിത പദ്ധതി ഒരുക്കുന്നതിന്റെ ഭാഗമായി ജോർജ് മത്തായി സി.പി.എ യുടെ കുടുംബം നടപ്പിലാക്കുന്ന സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) രണ്ടാം ഘട്ടം വയനാട്ടിൽ നൽകി തുടങ്ങി. ഒന്നാം ഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് ലഭിച്ച ആടിന്റെ ആദ്യകുട്ടിയെ അർഹരായ മറ്റൊരു കുടുംബത്തിന് നൽകുന്നതാണ് രണ്ടാം ഘട്ടം. 20 കുടുംബങ്ങൾക്കാണ് ആരംഭഘട്ടത്തിൽ ആടുകൾ നൽകിയത്. പി.വൈ.പി.എ കൽപ്പറ്റ സെന്ററിന്റെ നേതൃത്വത്തിലാണ് വിതരണം നടന്നത്.
വിതരണോൽഘാടനം സജി മത്തായി കാതേട്ട് നിർവഹിച്ചു. സന്ദീപ് വിളമ്പുകണ്ടം അധ്യക്ഷത വഹിച്ചു. കൽപ്പറ്റ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് ബിനോയ് കുര്യൻ സ്വാഗതവും സെക്രട്ടറി ഇവാ. റോബിൻ പി.എസ് നന്ദിയും പറഞ്ഞു. പാസ്റ്റർ ടി.എസ്. ജോസഫ്, അഗസ്റ്റിൻ വെണ്ണായിപള്ളി എന്നിവർ പങ്കെടുത്തു. അനേകരുടെ കണ്ണീരൊപ്പിയ ജീവകാരുണ്യ പ്രവർത്തകനായിരുന്ന നിത്യതയിൽ വിശ്രമിക്കുന്ന ജോർജ് മത്തായി സി.പി.എ ആരംഭിച്ച പ്രദ്ധതിയാണ് സ്‌മൈൽ പ്രോജക്ട്. കുടുംബാഗം ജോൺസൻ മേലേടമാണ് പ്രൊജക്റ്റ് ഡയറക്ടർ.
Advertisement