പുസ്തകത്തിനും ഒരു ദിനം
പുസ്തകത്തിനും ഒരു ദിനം
കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ
പുസ്തകത്തിനും ഒരു ദിനം. എല്ലാവർഷവും ഏപ്രിൽ 23 ആം തീയതി ലോക പുസ്തക ദിനമായി ആചരിക്കുന്നു. UNESCO ആണ് ഈ ദിനം പ്രഖ്യാപിച്ചത്. പുസ്തകത്തെ സ്നേഹിക്കുന്നവർക്കും വായന ഇഷ്ടപ്പെടുന്നവർക്കും ഈ ദിവസം പ്രിയപ്പെട്ടതാണ്. വായന ഇന്നും മരിച്ചിട്ടില്ല, ഈ കാലഘട്ടത്തിലും ഇടുറ്റ മികവുറ്റ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ വായനക്കാരുടെ സൗകര്യപ്രദാർത്ഥം പുസ്തകങ്ങൾ E ബുക്ക് ആയും Audio ബുക്ക് ആയും മാറുന്നു. പുസ്തകങ്ങൾ വാങ്ങാൻ പുസ്തകശാലയിൽ പോകുന്നതിനു പകരം ഓൺലൈൻ സ്റ്റോറിൽ നിന്നും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഉള്ള ഏത് പുസ്തകങ്ങളും വാങ്ങുവാൻ സാധിക്കും. നമ്മുടെ നാട്ടിൽ ഗ്രാമങ്ങളിൽ പോലും പുസ്തകശാലകൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത് പഴയതുപോലെ അത് കാണുവാൻ സാധിക്കുന്നില്ല. ലൈബ്രറിക്ക് പകരം E ലൈബ്രറികൾ കീഴടക്കി.
വായന ഒരു വ്യക്തിയുടെ അറിവ് വർദ്ധിപ്പിക്കുക മാത്രമല്ല, അവന്റെ വ്യക്തിത്വവികാസത്തിനും വായന സാധിക്കുന്നു. ഒരു വീട്ടിൽ ഒരു ലൈബ്രറി എന്ന നിലയിലേക്ക് നാം തിരികെ വരണം. വായിച്ചു വളരേണ്ട പ്രായത്തിൽ കുട്ടികൾ മൊബൈൽ ഗെയിമിനും കാർട്ടൂണിനും അടിമകൾ ആകുമ്പോൾ തലമുറകളുടെ ഭാവിയെ തന്നെ അത് ബാധിച്ചേക്കാം. മാതാപിതാക്കൾ കുഞ്ഞുങ്ങളോട് വായനയുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുകയും വായിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. വിവിധ സംസ്കാരങ്ങൾ, ആചാരങ്ങൾ, വ്യക്തികൾ, ഭാഷകൾ, ആഹാരരീതികൾ അങ്ങനെ ലോകത്തിലെ എന്തെല്ലാം കാര്യങ്ങൾ നാം അറിയാത്തതും എന്നാൽ അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങൾ വിവിധ പുസ്തക വായനയിലൂടെ മനസ്സിലാക്കാം. ആകുലതകളും വ്യാകുലതകളും ഒറ്റപ്പെടലിന്റെ യും ഏകാന്തതയിലും ഈ കാലഘട്ടത്തിൽ അനേകർ കടന്നു പോകുമ്പോൾ അതിനെ അതിജീവിക്കുവാനും ആശ്വസിക്കുവാനും നല്ല പുസ്തക വായനയുടെ സാധിക്കും. ആസ്വദിച്ചുള്ള വായന ജീവിതത്തെ ആനന്ദമയമാകും. തളർച്ചയില്ലാതെ വളരുവാനും വിജയം കൈവരിക്കുവാനും വായനയ്ക്ക് സാധിക്കും.
അതിരുകളില്ലാത്ത അറിവ് നേടുവാൻ പുസ്തക വായന കൂടെ സാധിക്കട്ടെ എന്ന് ഈ ലോക പുസ്തക ദിനത്തിൽ ആശംസിക്കുന്നു.
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































