സഭാസമൂഹത്തിന് പുത്തൻ പ്രതീക്ഷയുമായ് ഡമോക്രാറ്റിക് ബിലീവേഴ്സ് ഫോറം
പോൾ മാള
എറണാകുളം : രാഷ്ട്രനിർമാണത്തിന് വിശ്വാസ സമൂഹത്തെ സജ്ജരാക്കുന്ന എന്ന ദൗത്യവുമായി ഡെമോക്രാറ്റിക് ബിലിവേഴ്സ് ഫോറം എന്ന സംഘടനയുടെ പ്രവർത്തനം കേരളത്തിൽ തുടക്കമായി. നീതി നിഷേധത്തിലൂടെയും അവഗണനയിലൂടെയും നിശബ്ദമാക്കപ്പെടുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ ശബ്ദമായി പുതിയ സംഘടന നിലകൊള്ളും. ക്രൈസ്തവ വിശ്വാസ സമൂഹത്തിലെ അനൈക്യം മുതലെടുത്ത് എല്ലാ വിധത്തിലും ദുരിതത്തിലാക്കുന്ന ശക്ക്തികൾക്കെതെതിരെ വിശ്വാസികളെ സജ്ജമാക്കുവാനും ജനാധിപത്യ പ്രക്രിയയിലൂടെ വിശ്വാസികളെ മാനവ സേവനത്തിനും രാഷ്രട നിർമ്മാണത്തിലും പങ്കാളിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എറണാകുളത്ത് ജനു.13 ന് നടന സംസ്ഥാന തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. പ്രസിഡൻ്റ് പാസ്റ്റർ സാംസൺ കോട്ടൂർ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. ജെ എസ് അടൂർ ചർച്ചക്ക് നേതൃത്വം നൽകി.പാസ്റ്റർമാരായ ലൈജു ചെറിയാൻ, സി.എം.മാത്യു , ഹൈബി ഈഡൻ എം.പി, വി.എസ്.ജോയ് എന്നിവർ പ്രസംഗിച്ചു. ശശി തരൂർ എം.പി, മാത്യു കുഴൽ നാടൻ എന്നിവർ വിഡിയോ കോൾ ആശംസ അറിയിച്ചു.
സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ സാംസൺ കോട്ടൂർ,സാം വർക്കി (ജനറൽ സെക്രട്ടറി) രൂബേൻ തോമസ് (ട്രഷറർ) ഡോ.ജെ.എസ്.അടൂർ (മെൻ്റർ) ജിജോയ് മാത്യൂ, മോൻസി കിഴക്കേടത്ത്, ബന്നി പുള്ളോലിക്കൽ, അഡ്വ. സാം കുരുവിള (അഡ്വൈസറി ബോർഡ് അംഗങ്ങൾ), ബിന്ദുബിജു, ഗോഡ് വിൻ ബേബി, സ്റ്റെലിൻ സിനായി (വൈ.പ്രസി.മാർ) ശ്രീമതി റിട്ടുജിജോ, അഡ്വ.ഷാജി കുളനട, ഷിബു ചെറിയാൻ (ജോ. സെക്രട്ടറിമാർ) സ്റ്റീഫൻ ചെറിയാൻ, (തിരുവനന്തപുരം) സിജോ ജോയ് (കൊല്ലം) ഉഷാ തോമസ് (പത്തനംതിട്ട) സി.എം.മാത്യു (ആലപ്പുഴ) ഷിൻസ് പീറ്റർ (കോട്ടയം) എബ്രാഹം.പി.രാജൻ (ഇടുക്കി) ലൈജു ചെറിയാൻ (എറണാകുളം) അബി ആൻ്റണി (തൃശൂർ) സൂസൻ എൽദോ (പാലക്കാട്) റിനോ കുര്യൻ (മലപ്പുറം) വിനീഷ് വി.സി.( കോഴിക്കോട്) റൂഫസ് ജോസഫ് (വയനാട്) ദിലീപ് മാത്യു (കണ്ണൂർ) ജോസഫ് തോമസ് (കാസർഗോഡ്) എന്നിവർ 14 ജില്ലകളിൽ നിന്നുള്ള സ്റ്റേറ്റ് എക്സി.മെമ്പേഴ്‌സ്, ജില്ലാ പ്രസിഡൻ്റ്മാരായി മനോജ് പോൾ, തിരുവനന്തപുരം, സ്റ്റാൻലി അലക്സ് കൊല്ലം, ബൻസൺ.ടി. പത്തനംതിട്ട, സാംസൺ പി.ജെയിംസ് ആലപ്പുഴ, അജി കുളങ്ങര കോട്ടയം, ഷൈജോ മാത്യു ഇടുക്കി, റോയ് പി.തോമസ് എറണാകുളം, ബിജു ഐസക് ഇടപ്പാറ തൃശൂർ, ഷൈജു മാത്യു പാലക്കാട്, റജി എബ്രാഹം മലപ്പുറം, അശ്വന്ത് കോഴിക്കോട്, ജിജോ സബാസ്റ്റ്യൻ വയനാട്, ഐസക് ജോസഫ് കണ്ണൂർ, ജോർജ് പി.ജെ കാസർഗോഡ്, ഡിബിഎഫ് സ്റ്റേറ്റ് റൈറ്റേഴ്സ് ഫോറം കൺവീനർ പോൾ മാള എന്നിവരടങ്ങിയ 43 അംഗ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു.
ദൈവസഭയുടെ വിവിധ ആവശ്യങ്ങൾക്ക് സർക്കാർ തലത്തിൽ ഇടപെടുക,സാമൂഹിക നീതിക്കായി ശബ്ദിക്കുക, ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക,കോടിക്കണക്കിനു യുവാക്കൾക്ക് ശരിയായ ഭാവി മാർഗ്ഗദർശനം നൽകുക തുടങ്ങിയ ഉറച്ച ലക്ഷ്യങ്ങളാണ് ഡിബിഎഫ് മുന്നോട്ടുവച്ചിട്ടുള്ളത്.
ഡോ.ഷെൻസി മാത്യു, പാസ്റ്റർ ജോബി വർഗീസ് എന്നിവർ ആങ്കറായി പ്രവർത്തിച്ചു.