പാസ്റ്റർ എൻ.സി.ജോസഫ് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സംസ്ഥാന പ്രസിഡൻ്റ്

പാസ്റ്റർ എൻ.സി.ജോസഫ് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സംസ്ഥാന പ്രസിഡൻ്റ്

പായിപ്പാട് : ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിൻ്റെ സംസ്ഥാന പ്രസിഡൻ്റായി റവ. എൻ.സി.ജോസഫ് ചുമതലയേറ്റു. 

സ്ഥാനാരോഹണ ശുശ്രൂഷയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ മേഖല സൂപ്രണ്ട് പാസ്റ്റർ വി. ടി എബ്രഹാം മുഖ്യ ശുശ്രൂഷകൾ നിർവഹിച്ചു. 

ന്യൂ ഇന്ത്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ റവ.ജോൺ വെസ്ലി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്സാണ്ടർ ഫിലിപ്പ് എന്നിവർ മുഖ്യ സന്ദേശം നൽകി.

മുണ്ടക്കയം, ചോറ്റി , നാരകത്തോട് വീട്ടിൽ ചാക്കോ - അന്നമ്മ ദമ്പതികളുടെ മകനായ എൻ.സി. ജോസഫ് 1979-ൽ സുവിശേഷ വേലയ്ക്കായി സമർപ്പിച്ചു. ന്യൂ ഇൻഡ്യാ ബൈബിൾ കോളേജിലും ന്യൂസിലാൻഡ്, ഫെയ്ത്ത് ബൈബിൾ കോളേജിലും വേദപഠനം നടത്തിയിട്ടുണ്ട്.

 പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ കോളേജ് അധ്യാപകനായും, രജിസ്ട്രാറായും പ്രവർത്തിച്ചു. ഇക്കാലയളവിൽ തന്നെ ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറിയായും സേവനം ചെയ്തു. 2002 മുതൽ ന്യൂ ഇന്ത്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ നോർത്ത് കേരള മിഷൻ കോ ഓർഡിനേറ്ററായി പ്രവർത്തിച്ച് വരികയാണ് സഭയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ : ലില്ലി ജോസഫ്

മകൻ : അലക്സ് ജോസ്. മരുമകൾ : നിവ്യ അലക്സ്

Advertisement