'ഗുഡ്ന്യൂസ് അമേരിക്ക' പ്രകാശനം അമേരിക്കയിൽ

'ഗുഡ്ന്യൂസ് അമേരിക്ക' പ്രകാശനം അമേരിക്കയിൽ

ഫ്ലോറിഡ: അമേരിക്കയിലെ മലയാളി പെന്തെക്കോസ്തു വിശ്വാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഗുഡ്‌ന്യൂസ് വാരികയുടെ അമേരിക്കൻ എഡിഷൻ ഫ്ലോറിഡയിലും ഒക്കലഹോമയിലും പ്രകാശനം ചെയ്യും.

ഫ്ലോറിഡയിൽ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ വാർഷിക കൺവൻഷനിൽ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ കെ.സി ജോൺ ഗുഡ്ന്യൂസ് വാരിക ചീഫ് എഡിറ്റർ സി.വി മാത്യുവിന് നൽകി പ്രകാശനം ചെയ്യും. ഗുഡ്‌ന്യൂസ് ബോർഡ് അംഗം പാസ്റ്റർ റോയ് വാകത്താനം ആമുഖ പ്രസ്താവന നടത്തും.

ഒക്കലഹോമയിൽ നടക്കുന്ന ഐപിസി മിഡ്വെസ്റ്റ് റീജിയന്റെ വാർഷിക കൺവൻഷനിൽ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ ഐപിസി ഫാമിലി കോൺഫറൻസ് കൺവീനർ പാസ്റ്റർ ഡോ. തോമസ് ഇടു ക്കുളയ്ക്കു നല്കി പ്രകാശനം ചെയ്യും. പബ്ളിഷർ വെസ്ളി മാത്യു, ബോർഡ് അംഗംങ്ങളായ ഫിന്നി മാത്യു, ബാബു വടക്കേക്കുറ്റ് , സാം വടക്കേക്കുറ്റ് എന്നിവർ സംബന്ധിക്കും.

മാസംതോറും പ്രസിദ്ധീകരിക്കുന്ന 'ഗുഡ്‌ന്യൂസ് അമേരിക്ക ' മലയാളം- ഇഗ്ലീഷ് ഭാഷകളിൽ വാർത്തകളും, ലേഖനങ്ങളും മറ്റു വിശേഷങ്ങളും ഉണ്ടായിരിക്കുന്നതാണ്. മികച്ച ലേഖനങ്ങളും അമേരിക്കൻ വിശേഷങ്ങളും വാർത്താ വിശകലങ്ങളും 'ഗുഡ്‌ന്യൂസ് അമേരിക്കയി'ൽ ഉണ്ടായിരിക്കും. മികച്ച മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള ഗുഡ്‌ന്യൂസിന്റെ പുതിയ കാൽവയ്പ് ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കയിലേയും കാനഡയിലേയും വായനക്കാർ കാണുന്നത്.

മാട്രിമോണിയൽ (വിവാഹ പരസ്യങ്ങൾ), മാർക്കറ്റിംഗ് ഫീച്ചറുകൾ, സ്ഥാപനങ്ങളുടെയും സഭകളുടെയും പരസ്യങ്ങളും വായനക്കാർക്ക് ഗുഡ്‌ന്യൂസ് അമേരിക്കയി'ൽ ഉൾപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് : +1 (214) 929-7614