കർണാടക ഐപിസി അധ്യാപക കൂട്ടായ്മയും പരിശീലന യോഗവും
ബെംഗളുരു: ഐപിസി കർണാടക സ്റ്റേറ്റ് സൺഡേസ്ക്കൂൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ അധ്യാപക കൂട്ടായ്മയും പരിശീലന യോഗവും നടത്തി.
പാസ്റ്റർ ലിജു കോശി വിഷയാവതരണം നടത്തുന്നു
ഫെബ്രുവരി 8 ന് ദൊഡ്ഡഗുബി ഐപിസി ഗിൽഗാൽ വർഷിപ്പ് സെൻ്ററിൽ നടന്ന മീറ്റിംഗിൽ ഡയറക്ടർ പാസ്റ്റർ ലിജു കോശി വിഷയാവതരണം നടത്തി.
ബൈബിൾ വീക്ഷണത്തിലെ കുട്ടികളുടെ മനഃശാസ്ത്രവും ആധുനിക അധ്യാപന രീതിശാസ്ത്രവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി യെലഹങ്ക റയാൻ ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഷൈനി ജെ ജോയ്‌സ്, ഐപിസി കർണാടക സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിച്ചു.
സൺഡേ സ്കൂൾ സംസ്ഥാന എക്സിക്യൂട്ടീവുമാരായ പാസ്റ്റർ ബ്ലെസൺ ടി സി, ഗോഡ്ഫ്രെ ഫ്രാൻസിസ്, ജെയിംസ് പാറേൽ, പ്രദീപ് മാത്യു എന്നിവർ നേതൃത്വം നൽകി.


