ഐപിസി പാമ്പാക്കുട സെന്റർ കൺവെൻഷൻ ഏപ്രിൽ 2 മുതൽ
പാമ്പാക്കുട : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 2 മുതൽ 5 വരെ കീഴ്മുറി കൺവെൻഷൻ സെന്ററിൽ (രാമമങ്കലം) നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി.റ്റി. തോമസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ അജി ഐസക്ക്, പാസ്റ്റർ രാഹുൽ എരുമേലി, പാസ്റ്റർ ജോയ് പീറ്റർ എന്നിവർ പ്രസംഗിക്കും. ഉപവാസപ്രാർത്ഥന, ഉണർവ് യോഗം, സെന്റർ മാസയോഗം, സംയുക്ത ആരാധന കർത്തൃമേശ എന്നിവ ഉണ്ടായിരിക്കും.
വുമൺസ് ഫെല്ലോഷിപ് വാർഷികത്തിൽ സിസ്റ്റർ ഗ്ലോറി എബ്രഹാം മുഖ്യ അഥിതി ആയിരിക്കും. സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
Advertisement




























































