ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജനു. 4 മുതൽ

ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജനു. 4 മുതൽ

തൃശൂർ : ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജനു. 4 - 7 വരെ ഐപിസി ഹെബ്രോൻ ആൽപ്പാറ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ ജോയ് ഏബ്രഹാം , രാജു ആനിക്കാട് , ബി.മോനച്ചൻ, അനീഷ് തോമസ് , റെജി ശാസ്താംകോട്ട , ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും.

സോദരി സമ്മേളനത്തിൽ സിസ്റ്റർ ഡോ. സജിത ഐപ്പ് പ്രസംഗിക്കും. പോൾസൻ കണ്ണൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും .