ദാവീദിൻ്റെ ജീവിതം കന്നഡ പുസ്തകം പ്രകാശനം ചെയ്തു
ബെംഗളൂരു: ഇംഗ്ലീഷ് , മലയാളം, ഹിന്ദി തുടങ്ങീ വിവിധ പ്രദേശിക ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള റവ.ഡോ.സണ്ണി ഫിലിപ്പ് രചിച്ച Becoming A Godly Leader (Lessons from the Life of David) എന്ന ഇംഗ്ലീഷ് പുസ്തകം കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്ത " ദാവീദാ നായകത്യ ഉത്തമ മാദരി " പുസ്തകം പാസ്റ്റർ റ്റി.ഡി.തോമസ് ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫിന് നൽകി പ്രകാശനം ചെയ്തു.
ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ സമാപനദിന സമ്മേളനത്തിൽ നടന്ന പുസ്തക പ്രകാശനത്തിൽ പാസ്റ്റർ ഏബ്രഹാം മാത്യൂ മേപ്രത്ത്, വൈസ് പ്രസിഡൻ്റ് ജോസ് മാത്യൂ എന്നിവർ സംബന്ധിച്ചു.
ഐപിസി മധ്യപ്രദേശ് സ്റ്റേറ്റ് പ്രസിഡൻ്റാണ് ഗ്രന്ഥകർത്താവ് റവ.ഡോ.സണ്ണി ഫിലിപ്പ് .