പാസ്റ്റർ ശശിധരൻ നായർ (59) കർതൃസന്നിധിയിൽ

പാസ്റ്റർ ശശിധരൻ നായർ (59) കർതൃസന്നിധിയിൽ

വാർത്ത: പാസ്റ്റർ എൻ.വിജയകുമാർ 

തിരുവനന്തപുരം: ഐപിസി നെയ്യാറ്റിൻകര സെന്റെറിലെ മണലയം സഭാ ശുശ്രൂഷകൻ പാസ്റ്റർ ശശിധരൻ നായർ (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

സഭായോഗം കഴിഞ്ഞ്  ഭവനത്തിലേക്ക് മടങ്ങിവരുന്ന വഴിയിൽ ആര്യനാട് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആര്യനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു .

ഒറ്റയ്ക്ക് 20 വർഷമായി വിശ്വാസത്തിൽ നിൽക്കുന്ന വ്യക്തിയാണ്. ഭാര്യാ മക്കൾ ആരും വിശ്വാസത്തിൽ ഇല്ല. പോങ്ങുംമൂട് പുന്നാവൂർ സഭയിലെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .