ഐപിസി തൃശൂർ സൗത്ത് സെന്റർ കൺവെൻഷൻ
തൃശ്ശൂർ :ഐ പി സി തൃശ്ശൂർ സൗത്ത് സെന്റർ കൺവെൻഷൻ ഡിസംബർ 23 ബുധൻ മുതൽ 27 ഞായർ വരെ ചാലാംപാടം ഐ പി സി ഫിലദൽഫ്യ ചർച്ച് ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സി. സി. ചാക്കോ ഉദ്ഘാടനം നിർവഹിക്കും.എല്ലാ ദിവസവും വൈകീട്ട് 6 ന് പൊതുയോഗം.
പാസ്റ്റർ അനീഷ് കാവാലം, ഡോ. ജേക്കബ് മാത്യു, പാസ്റ്റർ കെ. ജെ. തോമസ്, പാസ്റ്റർ റെജി മാത്യു എന്നിവർ പ്രസംഗിക്കും.വ്യാഴം, വെള്ളി രാവിലെ 10 ന് ബൈബിൾ ക്ലാസ്സ്, ഉപവാസപ്രാർത്ഥന, ശനി രാവിലെ 10 ന് നടക്കുന്ന സോദരി സമാജം യോഗത്തിൽ ഡോ. നിസി ജേക്കബ് പ്രസംഗിക്കും. ഞായർ രാവിലെ 9.30 ന് സംയുക്ത സഭായോഗവും ഉച്ചകഴിഞ്ഞ് 2.30 ന് പി വൈ പി എ-സൺഡേസ്കൂൾ വാർഷികവും നടക്കും. സെന്റർ കൊയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ഷൈജു കെ. എക്സ്, പാസ്റ്റർ അനിൽ കുര്യൻ, ബ്രദർ ജിബിൻ കെ. ജെ എന്നിവർ ഉൾപ്പെട്ട പ്രോഗ്രാം കമ്മിറ്റി നേതൃത്വം നൽകും.




