ഐ.പി.സി വാഴൂർ സെന്റർ കൺവെൻഷൻ ഫെബ്രുവരി 13 മുതൽ
കൊടുങ്ങൂർ: ഐപി.സി വാഴൂർ സെന്റർ 11-ാമത് കൺവെൻഷൻ ഫെബ്രുവരി 13 മുതൽ 15 (വെള്ളി, ശനി, ഞായർ) വരെ വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യു ഉത്ഘാടനം നിർവഹിക്കും. വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന പൊതു യോഗങ്ങളിൽ പാസ്റ്റർമാരായ കെ.വി. എബ്രഹാം, അനീഷ് കാവാലം, പോൾ ഗോപാലകൃഷ്ണൻ എന്നിവരും പകൽ യോഗങ്ങളിൽ പാസ്റ്റർമാരായ ബിജു മത്തായി, ഷിബു ആയൂർ, ഷാജി പാലക്കാമണ്ണിൽ, ബെന്നി പുള്ളോലിക്കൽ, സൂസ്സൻ ഷാജി പാലക്കാമണ്ണിൽ എന്നിവർ പ്രസംഗിക്കും. ഡിവൈൻ മെലഡീസ് കോട്ടയം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
വുമൻസ് ഫെല്ലോഷിപ്പ്, സൺഡേസ്കൂൾ & പി വൈ പി എ വാർഷികങ്ങൾ, സംയുക്ത ആരാധന, തിരുവത്താഴ ശുശ്രൂഷ വാർഷിക മാസയോഗം എന്നിവ നടക്കും. പാസ്റ്റർമാരായ മനീഷ് സി.ആർ. സതീഷ് ഡേവിഡ് കൺവീനേഴ്സായി പ്രവർത്തിക്കുന്നു.


