ആയൂർ കണ്ണിമേൽ ബെഥേൽ വീട്ടിൽ കെ.എസ്. ബേബി നിര്യാതനായി
ആയൂർ: ഐപിസി ആയൂർ സെൻ്ററിലെ അമ്പലംകുന്ന് സഭാംഗം കണ്ണിമേൽ ബെഥേൽ വീട്ടിൽ കെ.എസ്. ബേബി ഹൃദയആഘാതം മൂലം കർതൃ സന്നിധിയിൽ പ്രവേശിച്ചു. നിലവിൽ സഭാ സെക്രട്ടറിയും സെൻ്റർ മുൻ ട്രഷററുമായിരുന്നു. സംസ്കാരം സെപ്റ്റം. 24ന് രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12.30ന് കരിക്കത്തുള്ള സെമിത്തേരിയിൽ.
ഭാര്യ: തൃക്കണ്ണമംഗൽ കടയിൽ ബഥേൽ വീട്ടിൽ മറിയാമ്മ ബേബി.
മക്കൾ: റീബ എം ബേബി, റോബിൻ ബേബി. മരുമക്കൾ: ഷിജു ബേബി, ബ്രൈറ്റി റോബിൻ. കൊച്ചുമക്കൾ: തിമോത്തി,ഫിലിപ്പ്.




