ജോർജ് വർഗീസ് സിപിഎ ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: പുതുപ്പള്ളി ഓതറ കുടുംബാംഗം പരേതനായ പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകൻ ജോർജ് വർഗീസ് സിപിഎ (അനിയച്ചൻ - 77) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ന്യൂയോർക്ക് കാൽവറി ഫെയ്ത് ടാബർനാക്കിൾ സഭാംഗമായിരുന്നു.
മറിയാമ്മ വർഗീസ് ആണ് ഭാര്യ. ഡെന്നി, ഡോൺ ജോയ്സ് എന്നിവർ മക്കളാണ്.
ഏലിയാമ്മ ജോൺ (ഡാലസ്), ഒ. പി ജേക്കബ് (ഒക്കലഹോമ), പരേതനായ ഒ പി തോമസ് , ആൻഡ്രൂസ് ഫിലിപ്പ് (ഡാലസ്), സാം ഫിലിപ്പ് ( ന്യൂയോർക്ക്) എന്നിവർ സഹോദരങ്ങളാണ്. കോട്ടയം പുതുപ്പള്ളി ഐപിസി സഭാംഗങ്ങൾ ആയിരുന്നു.
വാർത്ത: കുര്യൻ ഫിലിപ്പ് - 847 912 5578

