നവജീവ കൺവെൻഷൻ സെൻ്റർ ബെംഗളൂരുവിൽ ആരംഭിച്ചു
ബെംഗളൂരു: നവജീവ ആശ്രമത്തിൻ്റെ ചുമതലയിൽ ഹെന്നൂർ എച്ച്.ബി.ആർ ലേ ഔട്ട്, ബി.ഡി.എ കോപ്ലക്സിന് സമീപം ആയിരത്തോളം പേർക്കിരിക്കാവുന്ന 2 ഹാളുകളുള്ള നവജീവ കൺവെൻഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.
നവജീവ ആശ്രമം സ്ഥാപകൻ ഡോ.ജോൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു. കർണാടക ഊർജവിഭവ മന്ത്രി കെ.ജെ.ജോർജ് കൺവെൻഷൻ സെൻ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
റവ. ഏണസ്റ്റ് ജോർജിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഡോ.വിനീത കെൻ. ഹെൻസൺ സ്വാഗതവും സിസ്റ്റർ മേരി താന്നിക്കൽ സമർപ്പണ പ്രാർഥനയും നടത്തി. ഡോ. ആശീഷ് ക്രിസ്പാൽ മുഖ്യ സന്ദേശം നൽകി.
ന്യൂ ലൈഫ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഏബ്രഹാം മാത്യൂ, സിസ്റ്റർ ലൗവ് ലി താന്നിക്കൽ എന്നിവർ മുഖ്യാതിഥികളെ ആദരിച്ചു.
റവ.ജോൺ മാത്യൂ, റവ.ഷൈൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
വിവിധ ക്രൈസ്തവ സഭാ നേതാക്കളും ശുശ്രൂഷകരും വേദശാസ്ത്ര വിദ്യാർഥികളും പങ്കെടുത്തു.
Advertisement