മണിപ്പൂർ കലാപം : കർശന ഇടപെടലുമായി സുപ്രീംകോടതി

മണിപ്പൂർ കലാപം : കർശന ഇടപെടലുമായി സുപ്രീംകോടതി

മോൻസി മാമ്മൻ തിരുവനന്തപുരം

മണിപ്പുര്‍ വിഷയത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി

ന്യൂഡൽഹി: കലാപം കത്തുന്ന മണിപ്പൂരില്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടലുമായി സുപ്രീംകോടതി. മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ച്‌ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.

മലയാളി ആശാ മേനോന്‍ ഉള്‍പ്പെടെ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതി; സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് എസ്‌പിമാരോ ഡിവൈഎസ്‌പിമാരോ അടങ്ങുന്ന സംഘം; സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ എസ്‌പി റാങ്കില്‍ കുറയാത്തവരെ നിയോഗിക്കാന്‍ ഉത്തരവ്.

നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗീത മിത്തല്‍, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്. പ്രത്യേക സമിതിയുടെ ദൗത്യങ്ങളും ചുമതലകളും വ്യക്തമാക്കി വിശദമായ ഉത്തരവ് പുറപ്പെടുവിക്കും.

അതേസമയം കഴിഞ്ഞ ദിവസവും മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. ചെക്ക്‌ക്കോണ്‍ മേഖലയില്‍ വീടുകള്‍ തീയിട്ടു. ക്വക്തയില്‍ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേര്‍ അറസ്റ്റിലായി.

Advertisement