വഴിയാത്രക്കാരനായ വിശ്വാസി ബൈക്ക് ഇടിച്ച് മരിച്ചു

വഴിയാത്രക്കാരനായ വിശ്വാസി ബൈക്ക് ഇടിച്ച് മരിച്ചു

പത്തനംതിട്ട. വഴിയാത്രക്കാരനായ വിശ്വാസി ബൈക്ക് ഇടിച്ച് മരിച്ചു. ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെൻ്റർ സഭയുടെ ആരംഭകാല വിശ്വാസി സന്തോഷ് ജങ്ഷൻ വിളവിനാൽ രാജ്ഭവനിൽ തോമസ് വർഗീസ് (രാജൻ - 74) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി 8 ന് ഓമല്ലൂർ -പത്തനംതിട്ട റോഡിൽ പുത്തൻപീടികകുളം ജങ്ഷൻ റോഡരികിലൂടെ നടന്നുപോകുന്നതിനിടെ എതിരെ വന്ന് ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട്.

ഭാര്യ: മറിയാമ്മ വർഗീസ് തിരുവല്ല മഞ്ഞാടി പരുത്തിക്കാട്ടിൽ കുടുംബാംഗം.

മക്കൾ:  എബി തോമസ് (യു.എസ്), ലിബി വർഗീസ് (കൊച്ചി), ജോബി തോമസ് (ഷാർജ).

മരുമക്കൾ: എലിസബത്ത് മേരി സാമുവൽ (യു.എസ്), ഷീന കുര്യൻ, ഹെപ്സി സോളമൻ.

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

Advertisement