ആലപ്പുഴ കൃപാലയം വീട്ടിൽ തോമസ് മാത്യൂ (39) അമേരിക്കയിൽ നിര്യാതനായി

ആലപ്പുഴ കൃപാലയം വീട്ടിൽ തോമസ് മാത്യൂ (39) അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക് : ആലപ്പുഴ മുൻസിപ്പൽ വാർഡിൽ കൃപാലയത്തിൽ റിട്ടയേർഡ് എക്സൈസ് സൂപ്രണ്ട് പി.ടി. മാത്യു - ഡാർലി ദമ്പതികളുടെ മകൻ തോമസ് മാത്യു (39) ഫിലദൽഫ്യയിൽ നിര്യാതനായി. കുറേ നാളായി ശാരീരിക അസ്വാസ്ഥ്യം നിമിത്തം ഭവനത്തിൽ വിശ്രമത്തിലായിരുന്നു. കേരളത്തിൽ ആലപ്പുഴ ദി പെന്തക്കോസ്ത് മിഷൻ സഭാംഗം ആയിരുന്ന പരേതൻ 2012-ൽ അമേരിക്കയിലേക്ക് കുടിയേറുകയും, ഫിലദൽഫ്യ ന്യൂ ടെസ്റ്റമെന്റ് സഭാംഗമായി തുടർന്നു. ജെഫേഴ്സൺ ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. കുണ്ടറ പുനവിള കുടുംബാംഗമായ സൂസൻ ഡാനിയേൽ ആണ് സഹധർമ്മിണി.

 

ഭൗതിക ശരീരം ജൂൺ 30 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് New Testament Church (7250 Bustleton Ave, Philadelphia, PA 19149) മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 1 ശനിയാഴ്ച രാവിലെ 9 ന് അതേ മന്ദിരത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും.

 

മക്കൾ : ഗ്രേസ്, ഗോഡ്വിൻ, ഗ്ലോറിയ.

 വിവരങ്ങൾക്ക്: ഡാനിയേൽ - 267-255 - 6693, എബി - 914 - 979 - 2110.

 

 

 

 

Advertisement