കുളനട മോടിയിൽ ബേബിക്കുട്ടി വർഗീസിൻ്റെ ഭാര്യ  എൽസി(69) യുടെ സംസ്കാരം ഇന്ന്

കുളനട മോടിയിൽ ബേബിക്കുട്ടി വർഗീസിൻ്റെ ഭാര്യ  എൽസി(69) യുടെ സംസ്കാരം ഇന്ന്

കുളനട: ദി പെന്തെക്കൊസ്ത് മിഷൻ  പത്തനംതിട്ട സെന്റർ കുളനട സഭാംഗം മോടിയിൽ ബേബിക്കുട്ടി(Ex-Kuwait) യുടെ ഭാര്യ എൽസി (69)  ബേബിക്കുട്ടിയുടെ (ആലുനിൽക്കുന്നമണ്ണിൽ കുടുംബം) സംസ്കാരം ഇന്ന് രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ. 

മക്കൾ: ഡോളി ജോർജ് ( യു എസ് ), ലോയ്സ് വർഗീസ്  (കുവൈത്ത്)

2020ൽ കുവൈത്ത് അമീർ ഷെയ്ഖിൻ്റെ മരണ സമയത്ത് എൽസി ഗുഡ്ന്യൂസിന് നൽകിയ
അഭിമുഖത്തിൻ്റെ ചില പ്രസക്ത ഭാഗങ്ങൾ ഇവിടെ കുറിക്കുന്നു.

 1972 മുതൽ നാഷണൽ ലബോറട്ടറിസിൽ  ജോലി ചെയ്യുന്ന  ടി പി എം കുവൈത്ത് സഭാംഗവും മലങ്കര പെന്തെക്കോസ്തിൻ്റെ തലതൊട്ടപ്പനും പെന്തെക്കോസ്തിലെ പടക്കുതിരയുമായിരുന്ന പന്തളം മത്തായി ഉപദേശിയുടെ സഹോദരൻ്റെ  മകളുമായ എൽസി കുവൈത്ത് അമീർ ഷെയ്ഖ് സബാഹിനൊടൊപ്പം 48 വർഷം പ്രവർത്തിച്ചിരുന്നു. 

1972 മുതൽ കൊട്ടാരത്തിലെത്തി അമീറിന്റെയും കുടുംബാംഗങ്ങളുടെയുമെല്ലാം രക്തസാമ്പിളുകൾ എടുത്തിരുന്നത്  എൽസിയാണ്. മാസത്തിൽ ചിലപ്പോൾ രണ്ടുപ്രാവശ്യം വരെ കൊട്ടാരത്തിൽ പോകേണ്ടി വരുമായിരുന്നു. 
ഒരിക്കൽ രക്തപരിശോധനയ്ക്കായി കൊട്ടാരത്തിൽ അമീറിന്റെ സാമ്പിൾ എടുക്കാൻ തയ്യാറെടുക്കുന്നതിനിടെ എൽസിയുടെ ഫോൺ ബെല്ലടിച്ചു. പെട്ടെന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അമീർ  ഫോണെടുത്ത് സംസാരിക്കാൻ പറഞ്ഞത്. എൽസിയെപ്പോലുള്ളവർ അത് സ്വിച്ച് ഓഫ് ചെയ്യരുത്. അത്യാവശ്യക്കാരാവും വിളിക്കുക'-കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ വാക്കുകൾ എൽസിയുടെ കാതുകളിൽ മുഴങ്ങുന്നു. ഇതുപോലെ ധാരാളം ചെറിയ സംഭവങ്ങളിലൂടെ അമീറിലെ മനുഷ്യത്വത്തെക്കുറിച്ച് എൽസി ഗുഡ്ന്യൂസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറിൽ കണ്ടപ്പോൾ അമീർ സമ്മാനിച്ചത് മഞ്ഞുകാലത്ത് ഉപയോഗിക്കാനുള്ള കോട്ടാണ്. മൂന്നു വർഷം മുമ്പുള്ള നോമ്പുതുറയ്ക്ക്  മക്കളായ ഡോളി (യുഎസ്), ലൂയിസ് (കുവൈത്ത്) എന്നിവർക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് അന്ന് അമീറിന്റെ കൊട്ടാരത്തിൽ പോയത്.
എല്ലാവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച അദ്ദേഹം കൊച്ചുമക്കളെ ഏറെ വാൽസല്യത്തോടെ ചേർത്തുനിർത്തിയ കാര്യം  കുവൈത്ത് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ബേബിക്കുട്ടി വർഗീസും   എൽസി എന്ന സാറാമ്മ ബേബിയുംഓർത്തു.
 അമീർ കുവൈത്ത് വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ലാബിലും എത്തുമായിരുന്നെന്ന് എൽസി പറഞ്ഞു. സാധാരണക്കാരനെപ്പോലെ പെരുമാറിയിരുന്ന അമീർ കൊട്ടാരത്തിലെ ജീവനക്കാരോടെല്ലാം കാണിച്ചിരുന്ന അടുപ്പവും സ്നേഹവും മറക്കാനാവില്ല. 


അദ്ദേഹത്തിൻ്റെ താഴ്മയും  
സ്നേഹവും തൻ്റെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നുവെന്നും എൽസി പറഞ്ഞു. 48 വർഷമായി അമീറിന്റെയും കുടുംബത്തിന്റെയും ഒപ്പം പ്രവർത്തിക്കുന്ന എൽസിക്ക് അദ്ദേഹത്തിന്റെ എളിമയെക്കുറിച്ച് പറയാൻ നൂറു നാവാണ്.
അമീറിൻ്റെ ആദ്യ പാലസായ shara എന്ന സ്ഥലത്ത് താമസമാക്കിയിരുന്ന  എൽസി പന്തളം കുളനട ആലുനിൽക്കുന്ന മണ്ണിൽ കുടുംബാംഗമാണ്.
പാസ്റ്റർ കെ.ഇ.ഏബ്രഹാമിനെ പെന്തെക്കോസ്ത് സത്യങ്ങളിലേക്ക് വഴി നടത്തിയ കേരള പെന്തെക്കോസ്തിൻ്റെ തലതൊട്ടപ്പനായ പന്തളം മത്തായി ഉപദേശിയുടെ സഹോദരൻ്റെ കൊച്ചുമകളാണ് എൽസി.

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളുരു

Advertisement