പാസ്റ്റർ കെ.റ്റി. ഉതുപ്പ് (കുഞ്ഞുമോൻ - 75) കർത്തൃസന്നിധിയിൽ
എരുമേലി : പെരുന്തേനരുവി ശാരോൻ സഭാ ശുശ്രൂഷകൻ മുക്കൂട്ടുത്തറ പലകക്കാവ് കണ്ടത്തിൽ പാസ്റ്റർ കെ.റ്റി. ഉതുപ്പ് (കുഞ്ഞുമോൻ - 75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം ജൂൺ15 ന്12:30 ന് മുക്കൂട്ടുതറ ഷാരോൺ സഭാ സെമിത്തേരിയിൽ നടക്കും.
മല്ലപ്പള്ളി സീയോൻ ബൈബിൾ കോളേജ്, കടപ്ര ഹെബ്രോൻ ബൈബിൾ കോളേജ്, വെച്ചൂച്ചിറ ഡ്യൂ ലോസ് ബൈബിൾ കോളേജ് എന്നിവിടങ്ങളിൽ വേദാദ്ധ്യാപകനായിരുന്നു.
ഭാര്യ: അന്നമ്മ ഉതുപ്പ് (മല്ലപ്പള്ളി പരിയാരം തുരുത്തിമേപുറത്തു കുടുംബാംഗം)
മക്കൾ: ഷീബ, ഷൈനു, ഷേർളി. മരുമക്കൾ : ഷാജി പറന്തൽ (ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം), ലിപ്നി (റാന്നി- ഇടമൺ ), സജിൻ (അത്തികയം).