അഭിഷേകത്തിൻ്റേയും ആത്മ നിറവിൻ്റേയും നിമിഷങ്ങൾ സമ്മാനിച്ച ഉണര്‍വ് '24 തിരുവല്ലയില്‍ സമാപിച്ചു
തിരുവല്ല: പെന്തെക്കോസ്ത് ഐക്യത വിളിച്ചോതി ഉണർവ്വ് '24 തിരുവല്ലയിൽ സമാപിച്ചു. അഭിഷേകത്തിൻ്റേയും ആത്മ നിറവിൻ്റേയും നിമിഷങ്ങൾ സമ്മാനിച്ച സമ്മേളനം കേരള പെന്തെക്കോസ്ത് സമൂഹത്തിന് പുത്തനുണർവ്വും ആവേശവും സമ്മാനിച്ചു.
ജനുവരി 7-14 വരെ തിരുവ
ല്ല പബ്ലിക് സ്റ്റേഡിയത്തില്‍ യുണൈറ്റ
ഡ് പെന്തെക്കോസ്തു ഫൗണ്ടേഷന്‍റെ
ആഭിമുഖ്യത്തില്‍ ഉണര്‍വ് -'24 ഐക്യ
പെന്തെക്കോസ്തു കണ്‍വന്‍ഷനിൽ
അഭിഷിക്തരായ ലോകപ്രശസ്ത സുവിശേഷ പ്രഭാഷകരും ഗായകരും ശുശ്രൂഷിച്ചു.
പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, ജേക്കബ് ജോണ്‍, ആര്‍. എബ്രഹാം, ഷിബു നെടുവേലിൽ ഒ.എം. രാജുകുട്ടി, ജേക്കബ് ജോര്‍ജ് യു.കെ., മാത്യു വര്‍ഗീസ് യു.എസ്.എ., എന്‍. പീറ്റര്‍ പാറശാല, രവി മണി, എന്‍.പി. കൊച്ചുമോന്‍, നൂര്‍ദ്ദീന്‍ മുള്ള, തമ്പി മര്‍ക്കോസ്, സുരേഷ് ബാബു, ടിനു ജോര്‍ജ്, സുരേഷ് ബാബു, അനി ജോര്‍ജ, റെജിമോന്‍ കാനഡ, ശേഖര്‍ കല്യാണ്‍പൂര്‍, പാസ്റ്റര്‍ ടോമി ജോസഫ് യു.എസ്, സി.പി. മാത്യു, എന്‍.സി. ജോസഫ്, എം.ഡി. രാജന്‍, മോഹന്‍ പി. ഡേവിഡ്, ടി.വി. പോത്തന്‍, റോയി ഡാനിയേല്‍ മാത്യു, ബിബിന്‍ മാത്യു, അലക്സാണ്ടര്‍ പി. ഡാനിയേല്‍, മാത്യു ടി.സി, ജസ്റ്റിന്‍ മോസസ്, കോശി വൈദ്യന്‍, കെ.എസ്. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രശസ്ത ഗായകന്‍
ഷെല്‍ഡന്‍ ബംഗാരയും ടീമും പങ്കെടു
ക്കുന്ന മ്യൂസിക് ഫെസ്റ്റും തുടര്‍ന്നുള്ള
ദിവസങ്ങളില്‍ ലോകപ്രശസ്ത ഗായകരായ സണ്ണി വിശ്വാസ് കൊല്‍ക്കൊത്ത, രഞ്ജിത്ത് എബ്രഹാം ഡെല്‍ഹി, കെ.ബി. ഇമ്മാനുവല്‍, ലോഡ്സണ്‍ ആന്‍റണി, ഷാരോണ്‍ വര്‍ഗീസ് എന്നിവര്‍ ബാന്‍റിനോടൊപ്പം ഗാനങ്ങള്‍ ആലപിച്ചു. ഇവരോടൊപ്പം 101 അംഗ ഗായകസംഘം കേരളത്തിലെ പ്രശസ്ത ക്രിസ്തീയ കലാകാരന്മാരോടൊപ്പം
ഗാനങ്ങള്‍ ആലപിച്ചു.
എല്ലാ ദിവസവും രാവിലെ 5 മണി
മുതല്‍ 6.30 വരെ പാസ്റ്റര്‍ ജേക്കബ് ജോണിന്‍റെ നേതൃത്വത്തില്‍ പഞ്ചാബില്‍ നിന്ന് എത്തിയ സുവിശേഷസംഘം പ്രഭാത പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നൽകി.
ഹിന്ദി സര്‍വീസ് എല്ലാദിവസവും രാവിലെ 8 - 9 വരെയും തുടര്‍ന്ന് ഫയര്‍ കോണ്‍ഫറന്‍സും രോഗശാന്തി അഭി
ഷക്ത ശുശ്രൂഷകളും നടന്നു. ഒപ്പം
മിഷനറി കോണ്‍ഫറന്‍സുകള്‍, പാസ്റ്റേ
ഴ്സ് മീറ്റിംഗ്, യൂത്ത് ആന്‍ഡ് റിവൈ
വല്‍ മീറ്റിംഗ്, ലേഡീസ് കോണ്‍ഫ്രന്‍സ്
എന്നിവ നടന്നു.
കണ്‍വന്‍ഷനോടനുബന്ധിച്ച് ശുശ്രൂഷയില്‍ അരനൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു. കൂടാതെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി.
Advertisement