എ.ജി മലയാളം ഡിസ്ട്രിക്റ്റ് സൺഡേസ്കൂൾ വാർഷിക സമ്മേളനം ഫെബ്രു. 3ന് പറന്തലിൽ
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൺഡെസ്ക്കൂൾ വാർഷിക സമ്മേളനം ഫെബ്രുവരി 3ന് പറന്തൽ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ 8.30 മുതൽ 12.30 വരെ നടക്കുന്ന സമ്മേളനം സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള റാങ്ക് ,ഗ്രേഡ്, എസ്.എസ് എൽ സി, പ്ലസ് 2 , ബെസ്റ്റ് സൺഡെസ്ക്കൂൾ സ്റ്റുഡൻ്റ് എന്നിവർക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്യും. സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി. വർഗീസ്, സെക്രട്ടറി ടി. ജോൺസൺ, ട്രഷറർ ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.