ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജം ഏകദിന സമ്മേളനം  

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജം ഏകദിന സമ്മേളനം  

വാർത്ത: ജാൻസി ജോബ്, മീഡിയാ സെക്രട്ടറി

തിരുവല്ല: ശാരോൻ വനിതാ സമാജം ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം അടൂർ -  കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടന്നു. ജനറൽ വൈസ് പ്രസിഡണ്ട്  ഫേബ ചെറിയാൻ അധ്യക്ഷത വഹിച്ചു. ജെസി ബാബു (തൃശൂർ) മുഖ്യ പ്രഭാഷണം നടത്തി. ജാൻസി ജോബ് വയനാട് സങ്കീർത്തന പ്രബോധനം നിർവഹിച്ചു. കടമ്പനാട് റീജിയൻ കൊയർ സംഗീത ശുശ്രൂക്ഷക്ക് നേതൃത്വം നൽകി. വിശ്വാസം - കൂട്ടായ്മ - ആത്മപരിശോദന എന്നിവയായിരുന്നു തീം. ഏലിയാമ്മ കോശി മണക്കാല സമാപന സന്ദേശം നൽകി.

മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ജനറൽ സെക്രട്ടറി സുജാ നൈനാൻ നേതൃത്വം നൽകി. ജോയിൻ്റ് സെക്രട്ടറി സൂസമ്മ പൊടികുഞ്ഞ്, ജൂബി കുഞ്ഞച്ചൻ, സുജ ചാക്കോച്ചൻ, ലോവീസ് ദാനിയേൽ, ജോളി തോമസ്, ജെസി ഏബ്രഹാം  എന്നിവർ പ്രാർത്ഥന നയിച്ചു.

എലിസബത്ത് ജോർജ് സ്വാഗതവും ജനറൽ ട്രഷറർ മറിയാമ്മ ജോയി നന്ദിയും പറഞ്ഞു.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി  വനിതകൾ സംബന്ധിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ ഈ സമ്മേളനത്തിന് ശൂരനാട് റീജിയൻ ആതിഥേയത്വം വഹിച്ചു.

കടമ്പനാട് സഭാ പാസ്റ്റർ റെജി ചാക്കോ പ്രാരംഭ പ്രാർത്ഥനയും സീനിയർ പാസ്റ്റർ വി.എം. ജേക്കബ്ബ് സമാപന പ്രാർത്ഥനയും നിർവ്വഹിച്ചു. 

ഭാരവാഹികളായ സിസ്റ്റർ സൂസൻ തോമസ് (ജന. പ്രസിഡണ്ട്), സിസ്റ്റർ സുജ നൈനാൻ (ജന. സെക്രട്ടറി), സിസ്റ്റർ മറിയാമ്മ ജോയി(ജന. ട്രഷറർ) തുടങ്ങിയവരാണ് ജനറൽ വനിതാ സമാജത്തിന് നേതൃത്വം നൽകുന്നത്.

Advertisement