ക്രിസ്തുസഭ കൺവെൻഷൻ ജനുവരി 18 മുതൽ 21 വരെ

ക്രിസ്തുസഭ കൺവെൻഷൻ ജനുവരി 18 മുതൽ 21 വരെ

തൃശൂർ : ക്രിസ്തുസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവിശേഷയോഗങ്ങൾ ജനുവരി 18 മുതൽ 21 വരെ ലാലൂർ രഹബോത്ത് ചർച്ച് ഗ്രൗണ്ടിൽ നടക്കും. ഇവാ. പി. വി. ജെയിംസ്, ഇവാ. എബി കെ. ജോർജ് എന്നിവർ പ്രസംഗിക്കും. ഡിവൈൻ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.

വെള്ളി, ശനി രാവിലെ 8ന് ബൈബിൾ ക്ലാസ്സ്‌ ഉണ്ടായിരിക്കും. വെള്ളി വൈകിട്ട് 3ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ബേബി ജോർജ് സംസാരിക്കും. ഞായർ രാവിലെ 10 ന് വിശുദ്ധ സഭയോഗവും നടക്കും.

സി.ജെ.വർഗീസ്, ടി. ഫ്. ജെയിംസ്, കെ. എം. ജോൺ, ഗോഡ്സൺ കളത്തിൽ, ടി. എസ്. ജോബ് തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement