കൊടുമൺ ടൗണിൽ മണിപ്പൂരിലെ ക്രൈസ്തവ ജനതയ്ക്ക് ഐക്യദാർഢ്യ പ്രാർത്ഥന നടത്തി

കൊടുമൺ ടൗണിൽ മണിപ്പൂരിലെ ക്രൈസ്തവ ജനതയ്ക്ക് ഐക്യദാർഢ്യ പ്രാർത്ഥന നടത്തി

അടൂർ: കൊടുമൺ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് ആഭിമുഖ്യത്തിൽ മണിപ്പൂരിലെ ക്രൈസ്തവ ജനതയ്ക്ക് ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം കൊടുമൺ ടൗണിൽ നടന്നു.

രക്ഷാധികാരി പാസ്റ്റർ പി.വി വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ബിനോയി എം ജോഷ്വാ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പാസ്റ്റർ സാം കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു. മീഡിയ&പ്രയർ കൺവീനർ പാസ്റ്റർ ഷിബുജോൺ&റ്റിം ഗാനങ്ങൾ ആലപിച്ചു.

ജനപ്രതിനിധികളായ  എ.വിജയൻ നായർ, എ.എൻ സലീം സംസാരിച്ചു.  പാസ്റ്റർ രാജൂ ആനിക്കാട് പ്രസംഗിച്ചു.

പാസ്റ്റർന്മാരായ സി തങ്കച്ചൻ, പി.ജെ തോമസ്, ജി. സാം കുട്ടി, ജോർജ്ജ് വർഗ്ഗീസ് എന്നിവർ പ്രാർത്ഥിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് ശാമുവേൽ കൃതജ്ഞത രേഖപ്പെടുത്തി.

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

Advertisement