'അണയാത്ത അഗ്നിജ്വാല': പരിഷ്ക്കരിച്ച മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു

'അണയാത്ത അഗ്നിജ്വാല': പരിഷ്ക്കരിച്ച മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു

തിരുവല്ല: ഗ്ലോബൽ മീഡിയ മിഷൻ പുറത്തിറക്കുന്ന ഡോ. വി. പി. ഫിലിപ്പ് എഴുതിയ 'അണയാത്ത അഗ്നിജ്വാല: പരിശുദ്ധാത്മ ശാസ്ത്രവും ഉണർവ്വിൻ ചരിത്രവും' എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു. പെന്തെക്കോസ്ത്‌ മുന്നേറ്റത്തിന്റെ വേദശാസ്ത്ര അടിത്തറയാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിന്റെയും ഉണർവ്വിൻ ചരിത്രവും വിശദീകരിക്കുന്നു. പാസ്റ്റർ ഡോ. വിൽസൺ വർക്കി അവതാരികയും പാസ്റ്റർ ഡോ. കെ. ജെ. മാത്യു പഠനവും തയ്യാറാക്കിയിരിക്കുന്നുന്നു. 

“ഉണർവ്വിന്റ അഗ്നിജ്വാലകൾ അണഞ്ഞിട്ടില്ല; അവ തലമുറകളെ സ്പർശിച്ചു ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളും ഉണർവ്വുകളുടെ ചരിത്രവും ഒരുമിച്ചു തുറന്നു കാട്ടുന്ന ഈ ഗ്രന്ഥം, വിശ്വാസത്തെ ഉണർത്തുകയും ആത്മീയ ദാഹത്തെ ജ്വലിപ്പിക്കയും ചെയ്യുന്നു. വായിച്ചു മാറ്റി വയ്‌ക്കേണ്ട ഒരു പുസ്തകമല്ല, ഇതു ഉണർവ്വിനായി മുട്ടുകുത്തുന്ന ഒരു തലമുറയ്ക്കുള്ള ദൈവത്തിന്റെ ആഹ്വാനമാണ്." ഡോ. വിൽസൺ വർക്കി അവതാരികയിൽ അഭിപ്രായപ്പെടുന്നു.

392 പേജുള്ള പുസ്തകത്തിന്റെ വില 550 രൂപയാണ്. ഇന്ത്യയിലെവിടെയും പോസ്റ്റേജ് സൗജന്യമാണ്. പുസ്തകം തപാലിൽ വാങ്ങുന്നവർക്ക് "ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ" എന്ന പുസ്തകം സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447358997 (വാട്സാപ്പ്, ഗൂഗിൾ പേ/ഫോൺ പേ നമ്പർ), 9961515487.