ട്രാൻസ്‌ഫോമേഴ്സ് വിബിഎസ് - ഒഫീഷ്യൽസ് ട്രെയിനിംഗ്
കൊച്ചി: കുഞ്ഞുങ്ങളുടെയും, കൗമാരക്കാരുടെയും, യുവജനങ്ങളുടെയും ആത്മീയ മുന്നേറ്റത്തിനായി യത്നിക്കുന്ന ട്രാൻസ്‌ഫോമേഴ്സ് വി.ബി.എസിന്റെ ഒഫീഷ്യൽസ് ട്രെയിനിംഗ് ഫെബ്രുവരി 28 ശനി രാവിലെ 9 മണി മുതൽ ബെഥേൽ ശാരോൻ ഫെല്ലോഷിപ്പിൽ വച്ചു നടക്കുന്നു. പുതുതലമുറയുടെ ജീവിത വിജയത്തെ തടയുന്ന പ്രതിസന്ധികളാകുന്ന ഭീമന്മാരെ ദൈവവചനത്തിന്റെ ശക്തിയാൽ എങ്ങനെ ജയിക്കേണമെന്ന് പഠിപ്പിക്കുന്ന 'ഫെയ്സിങ് ദ ജയന്റ്സ്' ആണ് വി.ബി.എസ് തീം.
പാസ്റ്റേഴ്സ്, സൺഡേ സ്കൂൾ അദ്ധ്യാപകർ, ബാല സുവിശേഷകർ, യുവജന പ്രവർത്തകർ എന്നിവർക്കെല്ലാം ഈ ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് : 9447720992, 8281350437
Advertisement




































































































