സീവി: ജീവിതവും എഴുത്തും പ്രകാശനം മെയ് 3ന്

സീവി: ജീവിതവും എഴുത്തും പ്രകാശനം മെയ് 3ന്

കോട്ടയം: ഗുഡ്‌ന്യൂസ് വാരികയുടെ സ്ഥാപക ചീഫ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനും മുൻനിര സഭാ പ്രവർത്തക നുമായ സി.വി. മാത്യുവിൻ്റെ ജീവചരിത്രം 'സീവി: ജീവിതവും എഴുത്തും' പ്രകാശനം മെയ് 3ന് ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 4ന് തൃശൂർ ആൽപ്പാറ ഐപിസി സഭാഹാ ളിൽ നടക്കും.

ഗുഡ്‌ന്യൂസ് പബ്ലീഷർ ടി.എം. മാത്യു അധ്യക്ഷനായിരിക്കും. പ്രശസ്‌ത മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപാറ പ്രകാശനം നിർവഹിക്കും. റവ. ദാനിയേൽ ഐരൂർ ആദ്യപ്രതി ഏറ്റുവാങ്ങും. വിവിധ സ ഭാനേതാക്കന്മാരും മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും പങ്കെടുക്കും. ഗുഡ്‌ന്യൂസ് കോഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ, മാധ്യമപ്രവർത്തകനും ആൽപ്പാറ ഐപിസി സഭാശുശ്രൂഷകനുമായ പാസ്റ്റർ പി.ബി. ബ്ലസൻ എന്നിവർ നേതൃത്വം നൽകും.

ഗുഡ്‌ന്യൂസിന്റെ ആരംഭവും സി.വി. മാത്യുസാറിന്റെ പ്രവർത്തനങ്ങളും അനുഭവങ്ങളും വിവരിക്കുന്ന പുസ്തകത്തിൽ നൂറിലധികം പ്രമുഖ വ്യക്തികൾ ഓർമകൾ പങ്കിട്ടിട്ടുണ്ട്. ഗുഡ്‌ന്യൂസ് എക്സ‌സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, ഗുഡ്‌ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ ഷിബു മുള്ളംകാട്ടിൽ എന്നിവരാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement