അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല പ്രവർത്തനോദ്ഘാടനവും കൂട്ടായ്മ യോഗവും ജൂലൈ 4-ന്

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല പ്രവർത്തനോദ്ഘാടനവും കൂട്ടായ്മ യോഗവും ജൂലൈ 4-ന്

വാർത്ത: ബൈജു പനയ്ക്കോട്

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയുടെ 2026-2028 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും കൂട്ടായ്മ യോഗവും ജൂലൈ 4 ശനിയാഴ്ച നടക്കും. പേയാട് എ. ജി. ചർച്ചിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

​ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെ. എൽ. മോസസ്സ് ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ രതീഷ് നാലാഞ്ചിറ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം പാസ്റ്റർ എൻ. ക്രിസ്തുദാസ് അനുഗ്രഹ പ്രാർത്ഥന നടത്തുകയും തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സി. ഗുണശീലൻ ആശംസകൾ അറിയിക്കുകയും ചെയ്യും. പാസ്റ്റർ ജോബിൻ എലൈശയും ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുമെന്ന് ദക്ഷിണ മേഖല മീഡിയ ടീം അറിയിച്ചു.