26-ാമത് ആറ്റിങ്ങൽ സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രു. 7 മുതൽ

26-ാമത് ആറ്റിങ്ങൽ സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രു. 7 മുതൽ

തോന്നയ്ക്കൽ: ഐ.പി.സി. ആറ്റിങ്ങൽ സെന്ററിന്റെ 26-ാമത് വാർഷിക കൺവെൻഷൻ ഫെബ്രു. 7 മുതൽ മുതൽ 11 വരെ തോന്നയ്ക്കൽ കലൂർ റോഡിലുള് സിയോൺ കൺവെൻഷൻ സെന്ററിൽ നടക്കും. 7ന് വൈകിട്ടു 4നു സുവിശേഷ റാലിയോടെ ആരംഭിക്കുന്ന യോഗങ്ങൾ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വിൽ‌സൺ ഹെന്ററി ഉത്ഘാടനം ചെയ്യും.

പാസ്റ്റർ ജോയ് പെരുമ്പാവൂർ, പാസ്റ്റർ മാത്യു ലാസർ, പാസ്റ്റർ എം.എ.തോമസ്, റവ. ടി.ജെ.ശാമുവേൽ, പാസ്റ്റർ ടി.എം. ജോർജ് എന്നിവർ ദൈവവചനം സംസാരിക്കും. തിരുവനതപുരം സ്പിരിച്യുൽ സംഗീത ശുശ്രൂഷ നയിക്കും. സമ്മേളനത്തിനോടനുബന്ധിച്ച് മാസയോഗം, ഓർഡിനേഷൻ ശുശ്രൂഷ, സോദരി സമാജം വാർഷികം, പി.വൈ.പി.എ - സൺ‌ഡേ സ്ക്കൂൾ വാർഷിക സമ്മേളനം എന്നിവ നടക്കും.

Advertisement