ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൻ ഭാരവാഹികൾ 

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൻ ഭാരവാഹികൾ 

യു.എ.ഇ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുഎഇ റീജിയന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ഭാരവാഹികളെയും പുത്രിക സംഘടന ഭാരവാഹികളെയും തിരഞ്ഞെടുത്തു. റീജിയൻ ട്രഷററായി ബിജു തോമസും റീജിയൻ ജോയിൻ ട്രഷററായി സാം വർഗീസും ജനറൽ ഓഡിറ്റർ സ്ഥാനത്തേക്ക് ബെൻസൺ ജോർജും തിരഞ്ഞെടുക്കപ്പെട്ടു. യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ ബേബിയും സെക്രട്ടറി പാസ്റ്റർ ഗിൽബർട്ട് ജോർജും പുത്രിക സംഘടനകളുടെ രക്ഷാധികാരികളായി പ്രവർത്തിക്കും. 

സി.ഇ.എം പ്രസിഡന്റായി പാസ്റ്റർ സന്തോഷ് സെബാസ്ത്യനെയും സെക്രട്ടറിയായി അസറിയ മാത്യുവും അസോസിയേറ്റ് സെക്രട്ടറിയായി സോജിത് സജിയും ട്രഷററായി ബിനോയ് തോമസും തിരഞ്ഞെടുക്കപ്പെട്ടു.  മറ്റു ഭാരവാഹികളായി ഷാജി എബ്രഹാം (ജോയിന്റ് ട്രഷറർ), നിഷാദ് ഫിലിപ്പ്,  ബ്ലസ്സൻ ലൂക്കോസ് (എക്സിക്യൂട്ടീവ് മെമ്പേഴ്സ്) എന്നിവർ പ്രവർത്തിക്കും.

യുഎഇ ശാരോൻ ഫെല്ലോഷിപ്പ് സൺഡേസ്കൂൾ ഡയറക്ടറായി പാസ്റ്റർ ബ്ലസ്സൻ ജോർജും സെക്രട്ടറിയായി ബ്ലസ്സൻ ലൂക്കോസും  ട്രഷററായി ജോമോൻ ബേബികുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി എബി മാത്യു (എക്സാം കൺട്രോളർ), റോക്കി സാം (ജനറൽ കോർഡിനേറ്റർ), സാം പി മത്തായി (കമ്മിറ്റി മെമ്പർ) എന്നിവർ പ്രവർത്തിക്കും.

മീഡിയ ടീം ഡയറക്ടറായി പാസ്റ്റർ ഷിബു വർഗീസും ട്രമ്പറ്റ് ചീഫ് എഡിറ്ററായി പാസ്റ്റർ ബിജി ഫിലിപ്പും മീഡിയ സെക്രട്ടറിയായി റോബിൻ മാത്യുവും മീഡിയ കോർഡിനേറ്ററായി ടൈറ്റസ് പൊടിക്കുഞ്ഞും വെബ്സൈറ്റ് ഇൻചാർജായി സ്റ്റിനു തോമസും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement