ഭാവിവാഗ്ദാനങ്ങൾക്ക് പഠനോപകരണങ്ങളുമായി ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ്
തിരുവല്ല: FLCG ദൈവസഭയുടെ സൺഡേ സ്കൂളുകളിൽ പഠിക്കുകയും ഭാവിവാഗ്‌ദാനങ്ങളുമായ വിദ്യാർഥികൾക്ക് ചാരിറ്റി ബോർഡിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ നടന്ന സ്നേഹ സംഗമത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് ഉലഹന്നാന്റെ അധ്യക്ഷത വഹിച്ചു.
ജനറൽ പ്രസിഡണ്ട് റവ.റോയ് ദാനിയേൽ മാത്യു പഠനോപകരണങ്ങൾ വിതരണം ചെയ്തു. അറിവ് വെളിച്ചമാണ് വെളിച്ചമുണ്ടെങ്കിലേ നമുക്ക് വസ്തുക്കള കാണാൻ കഴിയൂ. കണ്ണുണ്ടെങ്കിലും വെളിച്ചമില്ലെങ്കിൽ ആ കണ്ണുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല. എന്നും ലോകത്തിന്റെ വെളിച്ചമായ നമ്മിൽ കൂടിയേ ക്രിസ്തുവിനെ ലോകത്തിൻ്റെ കണ്ണിൽ തെളിയൂ എന്നും അദ്ദേഹം പറഞ്ഞു.

എൽകെജി മുതൽ പ്ലസ് ടു വരെയുള്ള നൂറോളം വിദ്യാർത്ഥികളാണ് സ്കൂൾ കിറ്റുകൾ ഏറ്റുവാങ്ങിയത്. സഭാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റർ ജ്യോതി റോയി, പാസ്റ്റർമാരായ സജി ചാത്തങ്കരി, പ്രകാശ് ജോയ്, സുനിൽ ഇ. ലൂക്കോസ്,സിസ്റ്റർ മോളിക്കുട്ടി ഡാനിയേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്രിസ്തീയ ഗായകൻ ബ്രദർ ലാലു പാമ്പാടി ഗാനശുശ്രൂഷ നിർവ്വഹിച്ചു.

