എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജൂൺ 28ന് തൃശൂരിൽ

എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജൂൺ  28ന് തൃശൂരിൽ
ad
ad
ad

തൃശ്ശൂർ: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വോയിസ് ഓഫ് ഗോസ്പൽ എന്ന പ്രസ്ഥാനത്തിന്റെയും ഫുൾ ഗോസ്പൽ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജൂൺ  28നു വൈകിട്ട് 4 മുതൽ ഫുൾ ഗോസ്പൽ ചർച്ച് വർഷിപ് സെന്റർ മിഷൻ കോട്ടേഴ്‌സിൽ നടക്കും. തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ഉത്‌ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ ബൈജു വർഗീസ് പങ്കെടുക്കും. പാസ്റ്റർ ദാനിയേൽ ഐരൂർ, പാസ്റ്റർ ലയണൽ ദാനിയേൽ എന്നിവർ നേതൃത്വം നൽകും. 

തൃശ്ശൂർ ജില്ലയിലെ പെന്തെക്കോസ്ത് സഭാവിഭാഗത്തിലെ 2025-2026 അധ്യയനവർഷത്തിൽ കേരള സിലബസിൽ SSLC,PLUSTWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ ഉം ICSE & CBSE സിലബസ്സിൽ 95 ശതമാനത്തിൽ മുകളിൽ മാർക്കും ലഭിച്ച വിദ്യാർത്ഥികൾക്കാണ് നൽകുന്നത്. 

Advertisement