ദൈവഭക്തിയോടെ ആരാധിച്ചും അർഹിക്കുന്നവർക്ക് നന്മ ചെയ്തും ജീവിതം ധന്യമാക്കുക : പാസ്റ്റർ കെ.ജോയി
അഭക്തർ, മതഭക്തർ, പാരമ്പര്യ ഭക്തർ, കപടഭക്തർ, അമിതഭക്തർ എന്നിവരുടെ ഗണത്തിൽ അകപ്പെട്ടുപോകാതെ യഥാർത്ഥ ഭക്തിയോടു ദൈവത്തെ ആരാധിച്ചും അർഹിക്കുന്നവർക്ക് നന്മ ചെയ്തും നമ്മുടെ ജീവിതം ദൈവീകമാക്കണമെന്ന് പാസ്റ്റർ കെ.ജോയി ഓർമ്മിപ്പിച്ചു. ഗുഡ്ന്യൂസ് സ്റ്റഡി സർക്കളിൻ്റെ നേതൃത്വത്തിൽ മാർച്ച് 18-ാം തിയതി നടന്ന ക്ലാസ്സിൽ പ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുഡ്ന്യൂസ് ബഹ്റിൻ ചാപ്റ്റർ നേതൃത്വം നൽകി. പാസ്റ്റർ ഏബ്രഹാം വെൺമണി അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ തങ്കച്ചൻ പഴകുളം ഗീതങ്ങൾ ആലപിച്ചു.
യുഎഇ, ഖത്തർ, ഒമാൻ, സൗദി, കുവൈറ്റ്, യുഎസ്സ്എ, ഇൻഡ്യ, ബഹ്റൈൻ എന്നിവടങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.
അനേകം പതിറ്റാണ്ടുകൾ ക്രിസ്തീയ ശുശ്രൂഷയിൽ വിശ്വസ്തതയോടെ നിലകൊള്ളുന്ന പാസ്റ്റർ കെ. ജോയിയ്ക്ക് ഗുഡ്ന്യൂസിൻ്റെ അഭിനന്ദനവും ആശംസയും അറിയിച്ചു കൊണ്ട് പാസ്റ്റർ ബിജു ഹെബ്രോൻ നേതൃത്വം നൽകി.
.

