വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം: പുസ്തക പ്രകാശനവും ഗുഡ്ന്യൂസ് കൺവൻഷനും ഡൽഹിയിൽ 


വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം: പുസ്തക പ്രകാശനവും ഗുഡ്ന്യൂസ് കൺവൻഷനും ഡൽഹിയിൽ 
ad
ad
ad

പാസ്റ്റർ സജോയ് വർഗീസ് ന്യൂഡൽഹി

ന്യൂഡൽഹി: മലങ്കര പെന്തെക്കോസ്തിനോടൊപ്പം ഉണർവ്വിൻ്റെ തീജ്വാല പടർന്ന ഉത്തര ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പെന്തെക്കോസ്തു ചരിത്ര പ്രകാശനവും ഗുഡ്ന്യൂസ് കൺവൻഷനും ഒക്ടോബർ 11, ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ നടക്കും. ഡൽഹി എൻസിആർ ഗുഡ്ന്യൂസ് ചാപ്റ്റർ, ജിഡിപിഎഫ് പാസ്റ്റേഴ്സ് ഫെലോഷിപ്പ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സമ്മേളനം ന്യൂഡൽഹി ഗോൾ ദാഖാനയിലുള്ള ഡൽഹി കാത്തലിക് ആർച്ച് ഡയോസിസ് കമ്മ്യൂണിറ്റി ഹാളിലാകും നടക്കുന്നത്.

ഉത്തര ഭാരതത്തിൽ പെന്തെക്കോസ്ത് ഉണർവ് എത്തി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും കൃത്യമായ ചരിത്രരേഖകളുടെ അഭാവം മുൻനിർത്തി, ഡൽഹി എൻസിആർ ഗുഡ്ന്യൂസ് ചാപ്റ്ററിൻ്റെ നേതൃത്വത്തിലാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. വടക്കെ ഇന്ത്യയിലെ സുവിശേഷ വേലയിൽ വ്യാപൃതരായ ദൈവദാസന്മാരുടെ ജീവിതാനുഭവങ്ങൾ, അരനൂറ്റാണ്ട് പിന്നിട്ട സഭകളുടെ ചരിത്രം, ആദ്യകാല മിഷനറിമാരുടെയും അൽമായ പ്രമുഖരുടെയും വിവരണം, ഹിന്ദി മേഖലയിലെ ക്രൈസ്തവ നേതാക്കളുടെ ചരിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടക്കുന്ന കൺവൻഷനിൽ പ്രശസ്ത സുവിശേഷ പ്രസംഗകൻ ഡോ.പോൾ മാത്യുസ്, ഉദയ്പൂർ മുഖ്യപ്രഭാഷണം നടത്തും. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ആർ. എബ്രഹാം, ഡോ. ലാജി പോൾ തുടങ്ങിയ ആത്മീയ നേതാക്കൾ സംബന്ധിക്കും. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം എന്നിവർ  കേരളത്തിൽ നിന്നും പങ്കെടുക്കും. ബ്രദർ എം. ജോണിക്കുട്ടി, പാസ്റ്റർ കെ.വി. ജോസഫ്, പാസ്റ്റർ സജോയ് വർഗീസ്, പാസ്റ്റർ പ്രകാശ് കെ. മാത്യു, പാസ്റ്റർ ടി. ജെ. ബോവസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഇതിൻ്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: 98714 92324, 98108 44133, 99938 89371.