ആലുവ സെന്റർ കൺവൻഷൻ ജനു. 28 മുതൽ 31 വരെ അങ്കമാലിയിൽ


ആലുവ സെന്റർ കൺവൻഷൻ ജനു. 28 മുതൽ 31 വരെ അങ്കമാലിയിൽ
ad
ad
ad

അങ്കമാലി: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ആലുവ സെന്ററിന്റെ  വാർഷിക കൺവൻഷൻ 2027 ജനുവരി 28 മുതൽ  31 വരെ അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടക്കും. ആലുവ സെന്റർ മിനിസ്റ്റർ പാസ്റ്റർ സ്റ്റീഫൻ മാത്യു ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ പി.സി. ചെറിയാൻ (റാന്നി), പാസ്റ്റർ കെ.ജെ. തോമസ് (കുമളി), പാസ്റ്റർ ഷാജി എം. പോൾ (തിരുവല്ല) എന്നിവർ പ്രസംഗിക്കും. ഡിവൈൻ വോയ്സ് ചാലക്കുടി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സമാപനദിനമായ ജനുവരി 31 ഞായറാഴ്ച സംയുക്താരാധനയോടെ യോഗങ്ങൾ സമാപിക്കും.

പാസ്റ്റർ ജെയ്സ് കെ.തോമസും പാസ്റ്റർ ജോസഫ് മാത്യുവും ജനറൽ കൺവീനർമാരായും ബ്രദർ ജെയിസൺ പി.ടി. പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.