ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനു. 7 മുതൽ


ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനു. 7 മുതൽ
ad
ad
ad

കൊച്ചി: ഐപിസി എറണാകുളം സെൻ്റർ കൺവൻഷൻ ജനുവരി 7 മുതൽ 10 ഞായർ വരെ കുണ്ടന്നൂർ ജംഗ്ഷനു സമീപം നടക്കും. സെൻ്റർ മിനിസ്‌റ്റർ പാസ്‌റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും.  പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം, അജി തോമസ് (കുവൈറ്റ്), റ്റി.ഡി ബാബു, അനീഷ് കാവലം എന്നിവർ പ്രസംഗിക്കും. 

വെള്ളി പകൽ സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ ഫേബാ മാത്യു ഹൈദ്രബാദ്, ശനിയാഴ്ച മാസയോഗത്തിൽ പാസ്‌റ്റർ എബി പീറ്റർ കോട്ടയം , ഞായറാഴ്ച സംയുക്ത ആരാധനയിൽ പാസ്‌റ്റർ കെ.സി. ശാമുവേൽ എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. 

പാസ്റ്റർ എം.ജെ ഡൊമിനിക്കിൻ്റ നേതൃത്വത്തിൽ എറണാകുളം ഹെബ്രോൻ ക്വയർ ഗാനങ്ങളാലപിക്കും. ജനറൽ കൺവീനർ ഡോ.ജോൺ ജോസഫിൻ്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷൻ്റ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.