ഐപിസി കട്ടപ്പന സെൻറർ കൺവെൻഷൻ ഫെബ്രു.12 മുതൽ
കട്ടപ്പന: ഐപിസി കട്ടപ്പന സെൻറർ 37 മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ എല്ലാദിവസവും രാത്രി 6 മുതൽ 9 വരെ കട്ടപ്പന സി.എസ്.ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ എം. റ്റി തോമസ് (ഐപിസി കട്ടപ്പന സെൻറർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ സാജു ചാത്തന്നൂർ, ലാസർ വി മാത്യു ചെങ്ങന്നൂർ, തോമസ് അമ്പുക്കയം, യു.എസ്.എ, തോമസ് ഫിലിപ്പ് വെണ്മണി, ബ്രദർ ഫിന്നി പി മാത്യു അടൂർ, സിസ്റ്റർ. ജയ്മോള്‍ രാജു എന്നിവർ പ്രസംഗിക്കും.ഹീലിംഗ് മെലഡീസ് നിരണം, ഗാന ശിശ്രൂഷയ്ക്ക് നേതൃത്വം നൽകും.
റിവൈവൽ മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, സ്നാന ശുശ്രൂഷ, വുമൺസ് ഫെലോഷിപ്പ് വാർഷികയോഗം, പിവൈപിഎ & സൺഡേ സ്കൂൾ സംയുക്ത വാർഷിക യോഗം എന്നിവ നടക്കും.
ഞായറാഴ്ച സംയുക്ത ആരാധനയും കത്തൃമേശയും ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി സമാപിക്കും.