ഐപിസി മൂന്നാർ സെന്റർ കൺവെൻഷൻ ഫെബ്രു. 6 മുതൽ
മൂന്നാർ: ഐപിസി മൂന്നാർ സെന്റർ കൺവെൻഷൻ ഫെബ്രു. 6 മുതൽ 9 വരെ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ഫിലിപ് പി. തോമസ്, അഗസ്റ്റിൻ ത്യാഗരാജ് (മധുരൈ), ടി.ഡി. ബാബു (എറണാകുളം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ഫിലിപ്പോസ് (ഐപിസി മൂന്നാർ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും.
സംയുക്ത ആരാധന, സംയുക്തമാസയോഗം, പി.വൈ.പി.എ സൺഡേസ്കൂൾ.വിമൻസ് ഫെലോഷിപ്പ് വാർഷികം എന്നിവയും നടക്കും. സംഗീത ശുശ്രൂഷ മൂന്നാർ സെന്റർ ക്വയർ നിർവഹിക്കും. വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷാജു സി. ജോസഫ്, സെക്രട്ടറി ഇവാ. ജോൺലി ജോഷി, സാജൻ ജോർജ്, ജോസഫ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.
Advertisement




























































































