ഐപിസി. സണ്ടേസ്‌കൂൾ അസ്സോസിയേഷൻ തൃശൂർ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

ഐപിസി. സണ്ടേസ്‌കൂൾ അസ്സോസിയേഷൻ തൃശൂർ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ
പാസ്റ്റർ സുബീഷ് കെ.വി, പാസ്റ്റർ ജോബി ജോസഫ്, ബ്രദർ സി.എം. ജോയി
ad
ad
ad

സോണൽ താലത്തു പരിശോധന സെപ്റ്റംബർ 21 ന് ഐപിസി മുല്ലക്കര സഭയിൽ രാവിലെ 9 മുതൽ

തൃശൂർ: ഐപിസി കേരള സ്റ്റേറ്റ് സണ്ടേസ്കൂളിൻ്റെ കീഴിൽ തൃശൂർ മേഖലയ്ക്ക് ശക്തമായ നേതൃത്വം രൂപീകൃതമായി. പ്രസിഡണ്ടായി പാസ്റ്റർ സുബീഷ് കെ.വിയും സെക്രട്ടറിയായി പാസ്റ്റർ ജോബി ജോസഫും ട്രഷററായി ബ്രദർ സി.എം. ജോയിയും ചുമതലയേറ്റു. വൈസ് പ്രസിഡണ്ടുമാരായി പാസ്റ്റർ. എഫ് സ്റ്റീഫൻ, പാസ്റ്റർ സുനിൽ റ്റി, ജോ.സെക്രട്ടറിയായി പാസ്റ്റർജെയ്മോൻ രാജൻ, താലന്തു കൺവീനറായി പാസ്റ്റർ തോമസ് ജോൺ, കമ്മറ്റി അംഗങ്ങളായി ഡോ. സാജൻ സി.ജേക്കബ്, പാസ്റ്റർ എം. സി.ബിജു, പാസ്റ്റർ ജെമി വർഗ്ഗീസ് എന്നിവരാണ് മറ്റു അംഗങ്ങൾ.

സോണൽ താലന്തു പരിശോധന സെപ്റ്റംബർ 21ന് ഐപിസി. മുല്ലക്കര സീയോൻ സഭയിൽ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന പ്രോഗ്രാം ഐപിസി. കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ അസ്സോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ  സജി മത്തായി കാതേട്ട് ഉത്ഘാടനം ചെയ്യും.

Advertisement