ഹൈദരാബാദ് - സെക്കന്തരാബാദ് സൺഡേ സ്കൂൾ അസോസിയേഷൻ മെഗാ ബൈബിൾ ക്വിസ്
ഹൈദരാബാദ്: കുഞ്ഞുങ്ങളിലും യുവജനങ്ങളിലും മുതിർന്നവരിലും ബൈബിൾ വായനയെ പ്രോത്സാഹിപ്പിക്കാൻ Hyd-Sec District ഐപിസി സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 11ന് ഐപിസി ജീഡിമേറ്റ്ല എബനേസർ ഹാളിൽ "Mega Bible Quiz 2026" നടന്നു. രക്ഷാധികാരി പാസ്റ്റർ സി.എം. മാമൻ ഉത്‌ഘാടനം നിർവഹിച്ചു.
ടീൻസ്, സീനിയേസ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങൾ നടന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ ക്യാഷ് അവാർഡിന് അർഹരായി. 15 വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമാക്കി Spell bee & Bible Quiz മത്സരങ്ങളും നടന്നു.
ഡയറക്ടർ ജെറള്‍ഡ് തോമസ് ഈപ്പൻ, സെക്രട്ടറി മറിയം വർഗ്ഗീസ്, ട്രഷറാർ റിന്ടു ജോസഫ് , പാസ്റ്റർ ജോബി മാത്യു, ഡോ. സുബി വർഗീസ്, ഷോബിൻ ഡാനിയേൽ മാത്യു, ജേക്കബ് കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.
വാർത്ത: ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്
Advertisement





























































