ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം ആരംഭിച്ചു
ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി കേന്ദ്രീകരിച്ച് പുതിയ ഏരിയ പ്രവർത്തനം ആരംഭിച്ചു. ഐപിസി മലബാർ മേഖല പ്രസിഡണ്ട് പാസ്റ്റർ ബാബു ഏബ്രഹാം ഏരിയ ഉദ്‌ഘാടനം നിർവഹിച്ചു. ഐപിസി വയനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് ഓർഡർ പ്രകാരം മിഷൻ കോർഡിനേറ്ററായി പാസ്റ്റർ ബേബി വി. കുര്യാക്കോസ് പ്രവർത്തിക്കും.
ഐപിസി കേരള സ്റ്റേറ്റ് ജോ.സെക്രട്ടറി പാസ്റ്റർ കെ.സി. ഉമ്മൻ നിയമന ഉത്തരവ് അറിയിക്കുകയും മിഷൻ കോർഡിനേറ്ററെ പരിചയപ്പെടുത്തുകയും ചെയ്തു. ഐപിസി മലബാർ മിഷൻ ബോർഡ് ചെയർമാൻ ജെയിംസ് വർഗീസ്, ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർമാരായ ജോൺ മമ്മരപ്പള്ളി, പി.വൈ. സജു എന്നിവർ ആശംസകൾ അറിയിച്ചു. അഞ്ച് പുതിയ പ്രവർത്തങ്ങൾ സുൽത്താൻബത്തേരി ഏരിയായിലുണ്ട്.
Advertisement


































