ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രു.18 മുതൽ
വാർത്ത: പാസ്റ്റർ ജെയിംസ് അലക്സാണ്ടർ (പബ്ലിസിറ്റി കൺവീനർ)
ഉപ്പുതറ: ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രുവരി 18 മുതൽ 22 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, എബി എബ്രഹാം പത്തനാപുരം, പ്രിൻസ് തോമസ് റാന്നി (പവർവിഷൻ), വർഗീസ് എബ്രഹാം (റാന്നി), സാം ജോർജ് (പത്തനാപുരം)എന്നിവർ പ്രസംഗിക്കും. യാക്കൂബ്(വൈ.ജെ മ്യുസിക്ക്) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
വ്യാഴം രാവിലെ10 മുതൽ ബൈബിൾ ക്ലാസ്സ്, വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും നടക്കും. സിസ്റ്റർ ജയമോൾ രാജു മുഖ്യസന്ദേശം നൽകും. ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ ബൈബിൾ ക്ലാസും, സ്നാനശുശ്രുഷയും ഉച്ചയ്ക്ക് 2 മുതൽ 5 വരെ സൺഡേസ്കൂൾ പിവൈപിഎ വാർഷിക യോഗവും നടക്കും. ഡോ.സാജൻ സി. ജേക്കബ് മുഖ്യ സന്ദേശം നൽകും.
പാസ്റ്റർ കെ.വി വർക്കി (സെന്റർ മിനിസ്റ്റർ), പാസ്റ്റർ സുനിൽ വി. ജോൺ (സെക്രട്ടറി)എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി നേതൃത്വം നൽകും.
Advt.
ആവശ്യമുണ്ട്
വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ.
ഫോൺ: 99612 21377










































Advt.

























