പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ വാർഷിക കൺവൻഷൻ മാർച്ച് 26 മുതൽ 

പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ വാർഷിക കൺവൻഷൻ മാർച്ച് 26  മുതൽ 

ബെംഗളൂരു: കർണാടകയിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ റ്റി പി എം ബാംഗ്ലൂർ സെന്റർ വാർഷിക കൺവൻഷൻ മാർച്ച് 26 ഇന്ന് മുതൽ 29 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിന് സമീപം റ്റി.പി.എം കൺവെൻഷൻ സെൻററിൽ നടക്കും.

 ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. 

സഭയുടെ പ്രധാന ശുശ്രൂഷകർ കൺവെൻഷനിൽ പ്രസംഗിക്കും. 

മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. 

ഞായറാഴ്ച രാവിലെ 9 ന് ബാംഗ്ലൂർ സെന്ററിൻ്റെ കീഴിലുള്ള 42 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.  

സെൻ്റർ പാസ്റ്റർ ജയശേഖരൻ വിൽസൺ , അസി.സെൻറർ പാസ്റ്റർ ജോയൽ രാജ്കുമാർ എന്നിവരും സഹശുശ്രൂഷകരും നേതൃത്വം നൽകും.

Advertisement