ഇൻ്റർനാഷണൽ സീയോൻ അസംബ്ലിക്ക് പുതിയ ഭാരവാഹികൾ
തിരുവനന്തപുരം: ഒരു നൂറ്റാണ്ടിന്റെ ആത്മീയ പൈതൃകമുള്ള ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ (Reg No: T 4174) 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സഭാ ആസ്ഥാനമായ കോവളം ശാലേംപുരിയിൽ നടന്ന വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
1925-ൽ പ്രവർത്തനമാരംഭിച്ച സഭയ്ക്ക് നിലവിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിലുമായി വിപുലമായ സഭാ-മിഷൻ-ചാരിറ്റി പ്രവർത്തനങ്ങളുണ്ട്.
ഭാരവാഹികൾ: പ്രസിഡന്റ്: പാസ്റ്റർ സിംസൺ സുന്ദരരാജ്, ജനറൽ വൈസ് പ്രസിഡന്റ്: പാസ്റ്റർ സതീഷ് നെൽസൺ, ജനറൽ സെക്രട്ടറി: പാസ്റ്റർ ജോബി എഡ്വിൻ, ജോയിന്റ് സെക്രട്ടറി: ജോയി ഫ്രി സുദർശനൻ, ജനറൽ ട്രഷറർ: സുവി. ഫ്രിജിരാജ്, മിഷൻ ഡയറക്ടർ: പാസ്റ്റർ ജയകുമാർ, സണ്ടേസ്കൂൾ ഡയക്ടർ: പാസ്റ്റർ കെ.എൽ സുബി, യൂത്ത് ഡയറക്ടർ: പാസ്റ്റർ അജേഷ് ബാബു, ഇവാഞ്ചലിസം ഡയറക്ടർ: പാസ്റ്റർ സെൽവരാജ്, ചാരിറ്റി ബോർഡ് ഡയറക്ടർ: പാസ്റ്റർ സുനിൽ സുന്ദർപോൾ, ഓഡിറ്റർ: ബ്രദർ ബെൻഹർ, വിമൻസ് ഡയറക്ടർ (താൽക്കാലിക ചുമതല): സിസ്റ്റർ സിനിമോൾ, അഡ്വൈസറി ബോർഡ്: സിസ്റ്റർ ഗ്രേസി.

