ഉത്സാഹം വർധിച്ചാൽ ശുശ്രൂഷ ഭാരമാകുകയില്ല
ഉത്സാഹം വർധിച്ചാൽ ശുശ്രൂഷ ഭാരമാകുകയില്ല

ആവേശ രഹിതരായ ആയിരം ശുശ്രൂഷകന്മാർ ചെയ്യുവാൻ ശ്രമിച്ചാലും കഴിയാത്ത കാര്യങ്ങൾ ദർശനവും ഊർജസ്വലത യുമുള്ള പത്തു പേർക്കു ചെയ്യുവാൻ കഴിയും. അലസരും നിരാ ശരുമായ കൂലിപ്പട്ടാളത്തിന് യുദ്ധം ജയിക്കുവാൻ സാദ്ധ്യമല്ല. കാ വൽ ഗോപുരങ്ങളിൽ ഞെരുങ്ങിപ്പോകുന്നവർ അക്ഷന്തവ്യമായ കുറ്റം ചെയ്യുന്നവരാണ്.
'വേല ചെയ്യുവാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊ ണ്ട് മതിൽ മുഴുവനും തീർത്തു.' (നെഹ. 4:6). ഉത്സാഹമുള്ള പ്രവർത്തകർക്കേ നേട്ടങ്ങൾ കൊയ്യാനാവൂ. ഊർജസ്വലരായ ശുശ്രൂഷകന്മാരും ആവേശമുള്ള വിശ്വാസികളും ഉണ്ടാകണമെ ങ്കിൽ നേതൃത്വം അവരെ കരുതുന്നതാകണം. വിശ്വാസികളെയും പ്രാദേശിക ശുശ്രൂഷകരേയും കരുതുന്ന പ്രസ്‌ഥാനം പരിധികൂടാ തെ വളർന്നുകൊണ്ടിരിക്കും.
പൊതു ശുശ്രൂഷകന്മാരുടെ മനസ്സു മടുത്തുപോകാൻ ഇടയാ ക്കുന്ന ഒരു കാര്യവും നേതൃത്വത്തിൽ നിന്നും ഉണ്ടാകരുത്. അതു പോലെ തന്നെ പ്രാദേശിക ശുശ്രൂഷകന്മാരുടെ ഉത്സാഹം കെ ടുത്തുന്ന ഒരു പെരുമാറ്റവും പൊതുശുശ്രൂഷകന്മാരിൽ നിന്നും ഉണ്ടാകരുത്. ശുശ്രൂഷകർ വിശ്വാസികളെ ഒരിക്കലും മാനസി കമായി പീഡിപ്പിക്കരുത്. വിശ്വാസികൾ അയല്ക്കാരുമായി സൗ ഹ്യദത്തിൽ കഴിയേണം. പ്രസ്‌ഥാനം എപ്പോഴും എല്ലാവർക്കും ആവേശവും അഭിമാനവും ഉണ്ടാക്കുന്ന അന്തരീക്ഷത്തിൽ ആയിരിക്കുവാൻ എല്ലാവരും ഒരുപോലെ ശ്രദ്ധ വെയ്ക്കണം.
അദ്ധ്വാനിക്കുന്ന ശുശ്രൂഷകർക്കു ആശ്വാസം, ആത്മീകരായ വിശ്വാസികൾക്കും പ്രോത്സാഹനം, ഉത്തരവാദിത്വ ബോധത്തോ ടെ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കു ത്യാഗം സഹിക്കുന്ന പൊതു ശുശ്രൂഷകർക്കു അംഗീകാരം, ഇതിനൊക്കെയുള്ള അന്തരീക്ഷം പ്രസ്ഥാനത്തിൽ ഉണ്ടായിരിക്കുക എന്നതാണ് പ്രാധാന്യം.
ഉത്സാഹം വർദ്ധിച്ചാൽ ശുശ്രൂഷ ഭാരമാകുകയില്ല. യാക്കോബ് റാഹേലിനെ വിവാഹം കഴിക്കുന്നതിനുമുൻപ് ചെയ്ത സേവനം പ്രതീക്ഷാനിർഭരമായിരുന്നു. വിവാഹശേഷം ചെയ്ത സേവനം ആവേശമുള്ളതായിരുന്നു. അതുകൊണ്ട് പതിന്നാലുവർഷം യാ ക്കോബ് വിശ്വസ്തതമായി സേവനം ചെയ്‌തു (ഉല്‌പ. 31:38-41). എന്നാൽ ലാബാൻ്റെ മുഖത്ത് നീരസം കണ്ടപ്പോൾ യാക്കോ ബിനു കൂറില്ലാതായി. സ്വന്തം അഭിവൃദ്ധിക്കായി കാംക്ഷിച്ചു. യാ ക്കോബിനു ലാബാനിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു.
വിശ്വാസികൾ ശുശ്രൂഷകരെയും ശുശ്രൂഷകർ നേതൃത്വത്തേ യും വിശ്വസിക്കേണം. പരസ്‌പര വിശ്വാസ്യത വർദ്ധിക്കേണം. "അവർ നിങ്ങൾക്കു ചെയ്യേണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന തൊക്കെ നിങ്ങൾ അവർക്ക് ചെയ്‌തു കൊടുക്കേണം' (മത്താ 7:12).
അനുഗ്രഹീതനായ ഒരു സഭാശുശ്രൂഷകൻ സ്ഥലം മാറിപ്പോ യിട്ട് ഇരുപതുവർഷം കഴിഞ്ഞ് ആ നാട്ടിലേക്കു വന്നപ്പോൾ ഇതര സമുദായസ്ഥരായ ആളുകൾ അയാളെ വീടുകളിലേക്കു ക്ഷണി ച്ചു, സല്ക്കരിക്കുകയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തു. അവർ പറഞ്ഞു 'പാസ്‌റ്റർ ഇവിടെ ശുശ്രൂഷിച്ച കാലങ്ങൾ ഞങ്ങ ൾക്ക് അനുഗ്രഹമായിരുന്നു. കർത്തൃദാസൻ ഇവിടെ തുടർന്നും പ്രവർത്തിച്ചിരുന്നെങ്കിൽ ഞങ്ങളെല്ലാം ഈ മാഗ്ഗത്തിൽ വന്നേനേ.'
അയാൾ പുകയുന്ന ഒരു കരിന്തിരി ആയിരുന്നില്ല. ജ്വലിക്കുന്ന ഒരു നക്ഷത്രം ആയിരുന്നു. അയാളുടെ നല്ല പ്രവൃത്തികളെ മനു ഷ്യർ കണ്ടു. അയാളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാ ശിച്ചു (മത്താ. 5:16).
Advertisement




































